‘നൗക ബഹ്‌റൈൻ’ സാംസ്കാരിക സംഘടനയുടെ നേതൃത്വത്തിൽ ടി.പി. ചന്ദ്രശേഖരൻ, കെ.എസ്. ബിമൽ അനുസ്മരണം നടത്തി

‘നൗക ബഹ്‌റൈൻ’ സാംസ്കാരിക സംഘടനയുടെ നേതൃത്വത്തിൽ ടി.പി. ചന്ദ്രശേഖരൻ, കെ.എസ്. ബിമൽ അനുസ്മരണം നടത്തി. സഗയ കെ.സി.എ ഹാളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ നൗക ബഹ്‌റൈൻ എക്സിക്യൂട്ടിവ് അംഗം മഹേഷ് പുത്തോളി അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ സിറാജ് പള്ളിക്കര ‘മാധ്യമങ്ങൾക്ക് വിലങ്ങ് വീഴുമ്പോൾ ജനാധിപത്യത്തിന് സംഭവിക്കുന്നത്’ എന്ന വിഷയത്തിൽ സംസാരിച്ചു.
നൗക ബഹ്‌റൈൻ സെക്രട്ടറി സജിത്ത് വെള്ളിക്കുളങ്ങര സ്വാഗതം പറഞ്ഞ യോഗത്തിൽ ടി.കെ. അനീഷ്, ബിനുകുമാർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ഷഫീർ മടപ്പള്ളി നന്ദി പറഞ്ഞു. സമ്മേളനം ആർട്ടിസ്റ്റ് നമ്പൂതിരിയുടെ നിര്യാണത്തിൽ അനുശോചിച്ചു.
fhcf