സേവ് കണ്ണൂർ എയർപോർട്ട്, ബഹ്റൈൻ കമ്മറ്റിയുടെ നേതൃത്വത്തിലുള്ള ബഹുജന കൺവെൻഷൻ ശ്രദ്ധേയമായി


സേവ് കണ്ണൂർ എയർപോർട്ട്, ബഹ്റൈൻ കമ്മറ്റിയുടെ നേതൃത്വത്തിലുള്ള ബഹുജന കൺവെൻഷൻ ശ്രദ്ധേയമായി. വിവിധ പ്രവാസി അസോസിയേഷനുകളുടെ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ കൂട്ടായ്മയുടെ ചെയർമാൻ ഫസൽ ഉൽ ഹഖ് അദ്ധ്യക്ഷത വഹിച്ചു. ഇത്രയധികം സൗകര്യവും, വിസ്തൃതിയും, വിശാലതയും, സാധ്യതകളും ഉള്ള കണ്ണൂർ വിമാനത്താവളത്തിനെ ബോധപൂർവം നശിപ്പിക്കുകയാണ് എന്ന് സംഗമത്തിൽ വിമർശനമുയർന്നു. വിമാനത്താവളത്തോട് അനുബന്ധിച്ച് വികസിപ്പിക്കുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അടിസ്ഥാന സൗകര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും, വിദേശ വിമാന സർവീസുകൾ അനുവദിക്കുന്നതിന് സംസ്ഥാന സർക്കാറിൻ്റെ നേതൃത്വത്തിൽ മുഴുവൻ രാഷ്ട്രീയ സാമൂഹിക സംഘടനകളുടെയും പിന്തുണയോടെ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണം എന്നും സംഗമത്തിൽ ആവശ്യമുയർന്നു. ഫ്രാൻസിസ് കൈതാരത്ത് ഐക്യദാർഢ്യ പ്രമേയവും ബദറുദ്ദീൻ പൂവാർ ഭാവി പ്രവർത്തന രൂപരേഖയും അവതരിപ്പിച്ചു.

ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, കെ.എം.സി.സി. ആക്ടിംഗ് പ്രസിഡൻ്റ് കുട്ടൂസ മുണ്ടേരി, ഒഐസിസി പ്രസിഡൻ്റ് ബിനു കുന്നന്താനം, ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡൻ്റ് സഈദ് റമദാൻ നദ്‌വി, സാമൂഹിക പ്രവർത്തകരായ മോനി ഒടിക്കണ്ടത്തിൽ, അസീൽ അബ്ദുൽ റഹ്മാൻ, എം.ടി വിനോദ് , അജിത്ത് കുമാർ , ബേബി ഗണേഷ് , വിനു ക്രിസ്റ്റി , സുഹൈൽ , രമേശ് , സിറാജ് മഹമൂദ് , സി.എച് അഷ്‌റഫ് , പ്രവീൺ കൃഷ്ണ , അഷ്റഫ് , നജീബ് കടലായി, ഇ.വി. രാജീവ്, രാജീവ് വെള്ളിക്കോത്ത്, മജീദ് തണൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

article-image

ീാീ്ബ

You might also like

  • Straight Forward

Most Viewed