ബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്റർ അൽ റബീഹ് മെഡിക്കൽ സെന്റർ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും.

ബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്റർ അൽ റബീഹ് മെഡിക്കൽ സെന്റർ മനാമ ബ്രാഞ്ചിൽ ഏഴിന് വൈകീട്ട് 4:30 മുതൽ 9:30 വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. ക്യാമ്പിനോട് അനുബന്ധിച്ച് ഇ.എൻ.ടി, ഒഫ്താൽമോളജി, ഗൈനക്കോളജി, ഇന്റെർണൽ മെഡിസിൻ വിഭാഗത്തിൽ രോഗ നിർണ്ണയ ടെസ്റ്റുകളും ഈ വിഭാഗത്തിലെ ഡോക്ടർമാരെ കാണുവാനുള്ള അവസരവും ഉണ്ടായിരിക്കും. കൂടാതെ രക്തസാമ്പിളിലൂടെ ക്രിയാറ്റിൻ, സി.ബി.സി, യൂറിക് ആസിഡ് ചെക്കപ്പും സൗജന്യമായി നടത്തും.
കൂടുതൽ വിവരങ്ങൾക്ക് 33015579 അല്ലെങ്കിൽ 39125828 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
dfhc