സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ കൂട്ടായ്മയായ ബിഎംഎസ്ടി രണ്ടാം വാർഷികം സംഘടിപ്പിച്ചു


ബഹ്റൈനിലെ സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ കൂട്ടായ്മയായ ബിഎംഎസ്ടി രണ്ടാം വാർഷികം “ ബ്രീസ് 2023” എന്ന പേരിൽ ആഘോഷം സംഘടിപ്പിച്ചു.  അദ്ലിയ “ബാൻ സാങ് തായ് റസ്റ്റോറന്റ് “ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര താരം സാജു നവോദയ മുഖ്യ അതിഥിയായിരുന്നു. കൂട്ടായ്മയുടെ  ആക്ടിംഗ് പ്രസിഡന്റും പ്രോഗ്രാം കൺവീനറുമായ ഷാജി ദിവാകരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹ്റൈൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, ലുലു ബഹ്‌റൈൻ പ്രതിനിധി  മഹേഷ്‌ എന്നിവർ ആശംസകൾ നേർന്നു. ഇഷിക പ്രദീപ്‌ അവതാരകയായ പരിപാടിയിൽ പിന്നണി ഗായിക വിജിത ശ്രീജിത്തും ഫരീദും അവതരിപ്പിച്ച ഗാനമേള,  മൊഞ്ചത്തീസ് ഒപ്പന ടീമിന്റെ ഒപ്പന, സഹൃദയ പയ്യന്നൂർ നാടൻ പാട്ട് സംഘത്തിൻ്റെ നാടൻ പാട്ടുകൾ , വിവിധ കലാപരിപാടികളും എന്നിവയും അരങ്ങേറി.

പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന സൈമൺ തോമസ്സിനെ ചടങ്ങിൽ പൊന്നാട അണിയിച്ച് യാത്രയയപ്പ് നല്കി.   സെക്രട്ടറി സനിൽ കാണിപ്പയ്യൂർ സ്വാഗതവും വൈസ് പ്രസിഡന്റ് അഗസ്റ്റിൻ മൈക്കിൾ ആശംസയും ട്രഷറർ ആരിഫ് പോർക്കുളം നന്ദിയും രേഖപ്പെടുത്തി. പ്രോഗ്രാം കോഡിനേറ്റർ അരുൺ ആർ പിളള, ജോയിൻ കൺവീനർ മാരായ സുബിനാസ്, ബൈജു മാത്യൂ, റഹീം റിഷാദ് , സുമേഷ് അളിയത്ത് , ജോയിന്റ് സെക്രട്ടറി അഷ്റഫ്, മെമ്പർഷിപ്പ് സെക്രട്ടറി സജിത് കുമാർ, എക്സിക്യൂട്ടീവ് അംഗങ്ങളായ ദിലീപ്, ഗണേഷ് കൂറാറ, സത്യൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

article-image

ാീ്ുപ്

You might also like

  • Straight Forward

Most Viewed