മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ അക്ഷരമുറ്റം സംഘടിപ്പിച്ചു

മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അക്ഷരമുറ്റം കുട്ടികളുടെ സർഗ സല്ലാപത്തിന് വേദിയായി. ബഹ്റൈനിലെ മലയാളം മിഷൻ പഠനകേന്ദ്രങ്ങളിലെ പഠിതാക്കളായ എഴുന്നൂറോളം കുട്ടികളാണ് അക്ഷരമുറ്റത്ത് ഒത്തുചേർന്നത്. അധ്യാപകനും കവിയുമായ മലയാളം മിഷൻ രജിസ്ട്രാർ വിനോദ് വൈശാഖിയും ഭാഷാധ്യാപകനായ സതീഷ് കുമാറും കുട്ടികളുമായി സംവദിച്ചു. മലയാളം മിഷൻ തിരുവനന്തപുരത്ത് നടത്തിയ കുട്ടികളുടെ സഹവാസ ക്യാമ്പായ “കടലാസ് തോണിയിൽ” ബഹ്റൈനിൽ നിന്നും പങ്കെടുത്ത കുട്ടികൾ അവരുടെ ക്യാമ്പനുഭവങ്ങൾ പങ്കുവെച്ചു. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം വിളംബരം ചെയ്ത് മലയാളം മിഷന്റെ സീനിയർ ഹയർ ഡിപ്ലോമ കോഴ്സായ നീലക്കുറിഞ്ഞി പഠിതാക്കൾക്ക് മലയാളം മിഷൻ രജിസ്ട്രാർ വിനോദ് വൈശാഖി കൈമാറിയ വൃക്ഷത്തൈ സമാജത്തിന്റെ ഉദ്യാനത്തിൽ നട്ടു.
മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ സെക്രട്ടറി ബിജു എം.സതീഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ചാപ്റ്റർ പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിളള, ചാപ്റ്റർ ജോയന്റ് സെക്രട്ടറി രജിത അനി, കോഓഡിനേറ്റർ നന്ദകുമാർ എടപ്പാൾ, ജോയൻറ് കൺവീനർ സുനേഷ്, സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര, വിവിധ പഠന കേന്ദ്രങ്ങളിലെ ഭാരവാഹികൾ, അധ്യാപകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ംപ