ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി കടകളിലും വർക്ക് സൈറ്റുകളിലും പരിശോധന നടത്തി


ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) മുഹറഖ് ഗവർണറേറ്റിലും സതേൺ ഗവർണറേറ്റിലും  കടകളിലും വർക്ക് സൈറ്റുകളിലും പരിശോധന നടത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രൈം ഡിറ്റക്ഷൻ, ഫോറൻസിക് എവിഡൻസ് എന്നിവയുടെ സഹകരണത്തോടെ നടത്തിയ പരിശോധനയിൽ ലേബർ മാർക്കറ്റ്, റെസിഡൻസി നിയമങ്ങളുമായി ബന്ധപ്പെട്ട ലംഘനങ്ങൾ കണ്ടെത്തുകയും കേസുകൾ നിയമനടപടിക്ക് വിടുകയും ചെയ്തു.

നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ അതോറിറ്റി വെബ്‌സൈറ്റായ www.lmra.gov.bh-ലെ ഇ ഫോം വഴിയോ അതോറിറ്റിയുടെ കോൾ സെന്ററിൽ വിളിച്ചോ, അറിയിക്കണം. ഫോൺ: 17506055. 

article-image

ുബഗബ

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed