ബഹ്‌റൈനിലെ അർബുദ രോഗികൾക്ക് മുടി ദാനം നൽകി ബയോ മെഡിക്കൽ എഞ്ചിനീയർ സൂര്യാജിത്ത്


ബഹ്‌റൈനിലെ അർബുദ രോഗികൾക്ക് മുടി ദാനം നൽകി  ബയോ മെഡിക്കൽ എഞ്ചിനീയർ സൂര്യാജിത്ത്. കാൻസർ കെയർ ഗ്രൂപ്പിന്റെ പ്രവീഷ് പ്രസന്നൻ, കെ.ടി സലിം എന്നിവരുമായി ബന്ധപ്പെട്ട്‌ അർബുദരോഗികൾക്ക് ഉപകരിക്കാൻ ബഹ്‌റൈൻ കാൻസർ  സൊസൈറ്റിക്ക് കഴിഞ്ഞ മൂന്ന് വർഷമായി നീട്ടിവളർത്തിയ 42 സെന്റീ മീറ്റർ നീളമുള്ള തന്റെ തലമുടി സലൂണിൽ നിന്നും മുറിച്ചെടുത്ത് നേരിട്ട് കൈമാറുകയായിരുന്നു.

മുടി നല്കാൻ താൽപ്പര്യമുള്ളവർക്ക് ബഹ്‌റൈൻ കാൻസർ സൊസൈറ്റിയിൽ 17233080 എന്ന നമ്പറിൽ വിളിച്ചു മുൻകൂട്ടി അനുമതി വാങ്ങി  ചുരുങ്ങിയത് 21 സെന്റീ മീറ്റർ നീളത്തിൽ തലമുടി മുറിച്ചെടുത്ത് വൃത്തിയുള്ള പ്ലാസ്റ്റിക്ക് കവറിലാക്കി നേരിട്ട് നൽകാമെന്ന് കെ.ടി. സലിം അറിയിച്ചു.

article-image

xfcx

You might also like

Most Viewed