സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ ക്രിസ്തുമസ് ശ്രുശൂഷ നടന്നു

ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ ക്രിസ്തുമസ് ശുശ്രൂഷ മലങ്കര ഓർത്തഡോക്സ് സഭയുടെ കൽക്കട്ട ഭദ്രാസനാധിപനും ഓർത്തഡോക്സ് സണ്ടേസ്കൂൾ പ്രസ്ഥാനത്തിന്റെ പ്രസിഡണ്ടും ആയ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മികത്വത്തിലും കത്തീഡ്രൽ വികാരി റവ. ഫാദർ പോൾ മാത്യൂ, സഹ വികാരി റവ. ഫാദർ സുനിൽ കുര്യൻ ബേബി എന്നിവരുടെ സഹ കാര്‍മികത്വത്തിലും നടത്തപ്പെട്ടു. സന്ധ്യനമക്കാരം, തീ ജ്വാലാ ശുശ്രൂഷ, വിശുദ്ധ കുര്‍ബ്ബാന എന്നിവയോടുകൂടിയാണ് ശുശ്രൂഷകള്‍ നടന്നത്.