ഫ്രണ്ട്‌സ് അസോസിയേഷന്‍ ഓഫ് തിരുവല്ലയുടെ സില്‍വര്‍ ജൂബിലി ആഘോഷം സംഘടിപ്പിച്ചു


ബഹ്റൈനിലെ ഫ്രണ്ട്‌സ് അസോസിയേഷന്‍ ഓഫ് തിരുവല്ലയുടെ  സില്‍വര്‍ ജൂബിലി ആഘോഷം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. ഫാറ്റ് നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തിരുവല്ലയില്‍ ഉള്ള ഹോസ്പിറ്റലുകളുമായി സഹകരിച്ചു കൊണ്ട് തിരുവല്ലയിലെ കിഡ്‌നി സംബന്ധമായ രോഗമുള്ള ഇരുപത്തിയഞ്ചു പേര്‍ക്ക് ഒരു വര്‍ഷം സൗജന്യമായി ഡയാലിസിസ് ചെയ്യുന്നതിനുള്ള 'ഫാറ്റ് സ്‌നേഹസ്പര്‍ശം' പദ്ധതിയുടെ ഉദ്ഘാടനം പ്രോഗ്രാം കമ്മിറ്റി രക്ഷാധികാരി കെ. ജി. ബാബുരാജ് നിര്‍വഹിച്ചു. പ്രസിഡന്റ് റോബി ജോര്‍ജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ കുവൈറ്റ് പ്രവാസി അസോസിയേഷന്‍ ഓഫ് തിരുവല്ല സെക്രട്ടറി ജെയിംസ് കൊട്ടാരത്തില്‍, വര്‍ഗീസ് ഡാനിയേല്‍, ദേവരാജന്‍ എന്നിവര്‍ ആശംസപ്രസംഗം നടത്തി.

article-image

ഫാറ്റ് ഫാറ്റ് ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ നെല്‍ജിന്‍ നെപ്പോളിയന്‍ നന്ദിയും അറിയിച്ചു.  കൂട്ടായ്മയുടെ ആദ്യകാല ഭാരവാഹികളെയും, കോവിഡ് കാലത്ത് പ്രവര്‍ത്തിച്ച തിരുവല്ലാ നിവാസികളായ ആരോഗ്യ പ്രവര്‍ത്തകരെയും ആദരിച്ച ചടങ്ങിൽ  തിരുവല്ല മണ്ണില്‍ ബോബന്‍ തോമസിന് ബിസിനസ് എക്‌സലന്‍സി അവാര്‍ഡ് നൽകുകയും ചെയ്തു. മാസ്റ്റര്‍ റിതുരാജ്, പ്രസീത മനോജ്, കെ ജി രാജീവ് കുമാര്‍, സിയോന്‍ ഷാജി എന്നിവര്‍ നേതൃത്വം നല്‍കിയ ഗാനമേളയും പരിപാടിയുടെ ഭാഗമായി നടന്നു.

article-image

You might also like

Most Viewed