മലയാളി നിര്യാതനായി

മനാമ: ബഹ്റിനിൽ 25 വർഷക്കാലമായി ജോലി ചെയ്തു വരികയായിരുന്ന പത്തനംത്തിട്ട തിരുവല്ല നിരണം സ്വദേശി വിഴലിൽ വീട്ടിൽ വർഗ്ഗീസ് മത്തായി (ഷാജി−, 47 വയസ്) കിംഗ് ഹമദ് ആശുപത്രിയിൽ വെച്ച് ശനിയാഴ്ച്ച മരിച്ചു. രണ്ടാഴ്ചയായി ന്യുമോണിയ പിടിപ്പെട്ട് ചികിത്സയിലായിരുന്നു.
മാർഷൽ റെന്റ് എ കാർ കന്പനിയിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യ ലാലി വർഗ്ഗീസ്, മക്കളായ ഷാൻ വർഗ്ഗീസ് (ഇന്ത്യൻ സ്കൂളിൽ ആറാം തരം), ഷാലു സാറാ വർഗ്ഗീസ് (ഇബ്നൽ ഹൈതം സ്കൂളിൽ എൽ.കെ.ജി) എന്നിവർ ബഹ്റിനിലാണ്. പരേതന്റെ സഹോദരൻ ഫിലിപ്പ് മത്തായിയും കുടുംബസമേതം ബഹ്റിനിലാനുള്ളത്. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾ നടത്തി വരുന്നു.