ബഹ്റൈനിൽ 28 വർഷത്തെ ഗാർഹിക പീഡനം വിവാഹമോചിതരായി ദമ്പതികൾ

ബഹ്റൈനിൽ 28 വർഷമായി ഗാർഹിക പീഡനം അനുഭവിക്കുന്നു എന്ന ഭാര്യയുടെ പരാതിയിൽ വിവാഹമോചനം അനുവദിച്ച് കോടതി. ഗാർഹിക പീഡനം നടത്തിയെന്ന പരാതിയിൽ ഭർത്താവ് കുറ്റക്കാരനാണെന്ന് തെളിഞ്ഞതിനാലാണ് ബഹ്റൈനിലെ ശരീയത്ത് കോടതി വിധി പ്രകാരം സ്ത്രീക്ക് വിവാഹമോചനം നൽകിയത്. വിചാരണയിൽ പ്രതി കുറ്റം ചെയ്തതായി സമ്മതിച്ചിട്ടുണ്ട്. എന്നാൽ തന്നെ വൈകാരികമായി പ്രലോഭിപ്പിച്ചതാണ് പീഡനങ്ങൾക്ക് വഴിയൊരുക്കിയതെന്ന് പ്രതി കോടതിയിൽ പറഞ്ഞു. പരാതിക്കാരി ലോക്കൽ പോലീസിൽ ഫയൽ ചെയ്ത ഇയാൾക്കെതിരെയുള്ള നിരവധി ക്രിമിനൽ പരാതികൾ കോടതി മുമ്പാകെ തെളിവായി ഹാജരാക്കിയിരുന്നു, 9 മക്കളടങ്ങിയ കുടുംബമാണ് ഈ ദമ്പതികളുടേത്.