ജല വൈദ്യുത ബില്ലുകൾ അടച്ചില്ല ; ബഹ്റൈനിൽ 5,629 ദിനാർ പിഴ ചുമത്തി കോടതി

2014 മുതൽ ജല, വൈദ്യുതി ബില്ലുകൾ അടയ്ക്കാത്ത കേസിൽ ബഹ്റൈൻ സ്വദേശിയോട് 5,629 ദിനാർ .950 ഫിൽസ് പിഴയായി അടയ്ക്കാൻ ഹൈ അപ്പീൽ കോടതി ഉത്തരവ് പുറപ്പെടുവിച്ചു. പ്രതി 2014 മുതൽ 2021 വരെയുള്ള ബില്ലുകൾ കൃത്യമായി അടച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ബഹ്റൈൻ ഇലട്രിക് ആന്റ് വാട്ടർ അതോറിറ്റി വിഭാഗം കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ കേസിന്റെ വിചാരണയിൽ പങ്കെടുക്കാത്ത പ്രതിക്കതിരെ കോടതി ഇത്രയും തുക അയ്ക്കാൻ വിധിക്കുകയും ചെയ്തു.