ഇറാന്‍റെ തീവ്രവാദ അനുകൂല നിലപാടുകളെ ശക്തമായി പ്രതിരോധിക്കുമെന്ന് ഇസ്രേയൽ പ്രധാനമന്ത്രി

ബഹ്റൈനും ഇസ്രേയലും അടക്കമുള്ള രാജ്യങ്ങളോട് ഇറാൻ കാണിക്കുന്ന തീവ്രവാദ അനുകൂല നിലപാടുകളെെ ശക്തമായി പ്രതിരോധിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. ബഹ്റൈനും ഇസ്രേയലും തമ്മിലുള്ള അന്തരാഷ്ട്ര ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായി ബഹ്റൈനിൽ എത്തിയ ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റാണ് ഇക്കാര്യം വ്യക്തമാക്കിയത്.ബഹ്റൈനും ഇസ്രേയലിനും തീവ്രവാദ ഭീഷണി നേരിടുന്നത് ഒരേ സ്ഥലത്ത് നിന്നാണെന്നും രാജ്യ സുരക്ഷ ഉറപ്പുവരുത്തുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും അദേഹം പറഞ്ഞു. തീവ്രവാദപരമായ നീക്കങ്ങളിലൂടെ ജനങ്ങളുടെ ക്ഷേമവും സമാധാനവും സംരക്ഷിക്കപ്പെടുന്ന രാജ്യങ്ങൾക്കെതിരെ നിൽക്കുകയാണ് ഇറാനെന്നും, ഇറാൻ തന്റെ രാജ്യത്തെ തിവ്രവാദ ഓർഗനൈസേഷനുകളെ അനുകൂലിക്കുന്ന നടപടി അംഗീകാരിക്കാൻ കഴിയില്ലെന്നും അദേഹം കൂട്ടിച്ചേർത്തു. സാമ്പത്തികം, ആരോഗ്യം, രാജ്യസുരക്ഷ , ടൂറിസം തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരണം ഉറപ്പു വരുത്തുകയാണ് ഈ സന്ദർശനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും അദേഹം പറഞ്ഞു. 2020ൽ ഇരുരാജ്യങ്ങളും തമ്മിൽ ഉണ്ടാക്കിയ സഹകരണ കരാറിന് ശേഷം വിവിധ തലങ്ങളിലുള്ള ബന്ധങ്ങൾ ശക്തിപ്പെട്ടുവരുന്നതിനിടയിലാണ് ഉന്നതതല ചർച്ചകൾക്കായി ഇസ്രയേൽ പ്രധാനമന്ത്രി ബഹ്റൈനിലെത്തുന്നത്.