സംഗമം ഇരിഞ്ഞാലകുടയുടെ പതിനാലാമത് വാർഷിക ദിനവും, ബഹ്റൈൻ ദേശീയദിനാഘോഷവും സംഘടിപ്പിച്ചു

മനാമ
ബഹ്റൈനിലെ ഇരിഞ്ഞാലകുട സ്വദേശികളുടെ കൂട്ടായ്മയായ സംഗമം ഇരിഞ്ഞാലകുടയുടെ പതിനാലാമത് വാർഷിക ദിനവും, ബഹ്റൈൻ ദേശീയദിനാഘോഷവും അദ്ലിയിലെ ബാംഗ്സാങ്ങ് തായ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ഡെയ്ലി ട്രിബ്യൂൺ, ഫോർ പി എം ചെയർമാൻ പി ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയായിരുന്നു.
ംചടങ്ങിൽ കൂട്ടായ്മയുടെ പുതിയ ഭരണസമിതിയും ചുമതലയേറ്റു. ടിആർഎസ് മോഹൻ പ്രസിഡണ്ടായും, വിജയൻ സെക്രട്ടറിയായും, അശോകൻ അച്ചങ്ങാടൻ ട്രഷറർ ആയുമുള്ള പുതിയ കമ്മിറ്റിയിൽ ദിലീപ് പദ്മനാഭൻ വൈസ് പ്രസിഡണ്ട്, ശശികുമാർ എൻ ജോയിന്റ് സെക്രട്ടറി, ഉണ്ണികൃഷ്ണൻ പി ബി എന്റെർടെയിൻമെന്റ് സെക്രട്ടറി, പ്രദീപ് വി പി മെമ്പർഷിപ്പ് സെക്രട്ടറി, വിബിൻ ചന്ദ്രൻ അസിസ്റ്റന്റ് എന്റെർടെയിൻമെന്റ് സെക്രട്ടറി, ജോഷി ഐനക്കൽ അസിസ്റ്റന്റ് മെമ്പർഷിപ്പ് സെക്രട്ടറി, തൻസീർ ബഷീർ അസിസ്റ്റന്റ് ട്രഷറർ, ഹരിപ്രകാശ് വി പി സെർവീസ് സെക്രട്ടറി എന്നിവരാണ് ഉള്ളത്. വനിതാവിഭാഗം കൺവീനറായി രാജലക്ഷ്മി വിജയ്, ജോയിന്റ് കൺവീനറായി ബിനിലാ അശോകൻ, അംഗങ്ങളായി ദീപ്തി സതീഷ്, എസ് സുഷിത ദിലീപ്, നിതാ പ്രശാന്ത്, നിനു മുകേഷ്, ഫരീദ തൻസീർ, നിഷ ബൈജു, രജിത മനോജ്, ലിജി ഷാജി എന്നിവരും സ്ഥാനമേറ്റു. വെൽഫെയർ ഡെലിഗേറ്റ് അംഗങ്ങളായി സുരേഷ് വൈദ്യനാഥ്, നിസാർ അഷ്റഫ് എന്നിവരെയും തെരഞ്ഞെടുത്തു. ബഹ്റൈനിലെ മലയാളി വനിതാ ബിസിനസ്സ് സംരംഭകയായ മിനി നായർക്ക് ചടങ്ങിൽ ബിസിനസ് എക്സലൻസ് അവാർഡ് നൽകി. പ്രവാസി നാടക നടനുള്ള ബെസ്റ്റ് ആക്ടർ അവാർഡ് ലഭിച്ച മനോഹരൻ പാവറട്ടിയെയും, എഞ്ചിനീയറിങ്ങിൽ ഉയർന്ന മാർക്കോടെ വിജയിച്ച ശ്രീറാം ശശി മേനോനെയും ചടങ്ങിൽ ആദരിച്ചു.
നൃത്താദ്ധ്യപികരായ ബബിത ചെട്ടിയാർ, ദീപ്തി സതീഷ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും നടന്നു.