വിരലുകൾ നഷ്ടപ്പെട്ട പ്രവാസിക്ക് താങ്ങായി ഹോപ്പ് ബഹ്റൈൻ


മനാമ

ജോലി സ്ഥലത്തുണ്ടായ അപകടത്തെ തുടർന്ന് വിരലുകൾ നഷ്ടമായി നാട്ടിലേയ്ക്ക് മടങ്ങേണ്ടി വന്ന പ്രവാസിക്ക് ഹോപ്പ് ബഹ്റൈൻ ധനസഹായം നൽകി.  പ്രായമായ അമ്മ, ഭാര്യ, രണ്ടു ആൺകുട്ടികൾ  എന്നിവരടങ്ങുന്ന നിർദ്ധന കുടുംബാഗമായ തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അനിൽ കുമാറിന്റെ ചികിത്സസഹായമായിട്ടാണ് 645 ദിനാർ കൈമാറിയത്. താത്കാലികമായി ലഭിച്ച കാർപെന്ററി ജോലികൾ ചെയ്യുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ബഹ്റൈനിലെ ചികിത്സയ്ക്ക് ശേഷം നാട്ടിലേയ്ക്ക് മടങ്ങിയ അനിൽകുമാറിന് ഗൾഫ് കിറ്റും ഹോപ്പ് ഭാരവാഹികൾ കൈമാറി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed