ബഹ്റൈനിൽ കോവിഡ് മരണങ്ങൾ 496 ആയി


 

മനാമ:

ബഹ്റൈനിൽ ഇന്നലെ കോവിഡ് കാരണം രണ്ട് മരണം കൂടി രേഖപ്പെടുത്തി. 72, 70 വയസ് പ്രായമുള്ള വിദേശി പുരുഷൻമാർക്കാണ് ജീവൻ നഷ്ടമായത്. ഇന്ന് ഒരു മണിവരെയുള്ള വിവരപ്രകാരം 65, 59 വയസ് പ്രായമുള്ള സ്വദേശി സ്ത്രീകൾക്കും, 42 വയസ് പ്രായമുള്ള സ്വദേശി  പുരുഷനും കോവിഡ് കാരണം ജീവൻ നഷ്ടമായി. ഇതുവരെ 496 പേരാണ് കോവിഡ് കാരണം മരണപ്പെട്ടത്. അതേസമയം 251 വിദേശികൾ ഉൾപ്പടെ ഇന്നലെ 731 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6685 ആണ്. ഇന്നലെ 626 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,27, 329 ആയി. 54 പേരാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ഇന്നലെ 15754 പരിശോധനകള്‍ കൂടി നടന്നതോടെ ആകെ പരിശോധനകളുടെ എണ്ണം 33,84, 701 ആയി.  നിലവിൽ 3,96,356 പേരാണ് കോവിഡ് വാക്സിൻ സ്വീകരിച്ചത്. ഇതിൽ 2,30,395  പേർ രണ്ട് ഡോസുകൾ സ്വീകരിച്ചവരാണ്.



You might also like

  • Lulu Exchange
  • Straight Forward

Most Viewed