ബഹ്റൈൻ പ്രവാസി നിര്യാതനായി


മനാമ:

ബഹ്റൈൻ പ്രവാസി ഹൃദയാഘാതം കാരണം നിര്യാതനായി. വടകര നാരയണ നഗരം സ്വദേശി മനോജ് കുമാർ വയലിൽ ആണ് ഇന്ന് രാവിലെ മരണപ്പെട്ടത്.  52 വയസ് ആയിരുന്നു പ്രായം. ഇന്നലെ വൈകീട്ട്  നെഞ്ച് വേദന വന്നതിനെ തുടർന്ന് ബിഡിഎഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പുലച്ചെ രണ്ട് മണിയോടെയാണ് മരണം സംഭവിച്ചത്. പത്തൊന്പത് വർഷത്തോളമായി ബഹ്റൈനിലുള്ള പരേതൻ ബഹ്റൈൻ സ്പെഷ്യൽ ടെക്നിക്കൽ സെർവീസ് കന്പനി ജീവനക്കാരനായിരുന്നു. നാട്ടിൽ ഭാര്യ ഷീജ, നാലാം ക്ലാസിൽ പഠിക്കുന്ന മകൾ യാഷിക എന്നിവരുണ്ട്. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ട് പോകാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed