ബഹ്റൈനിൽ കോവിഡ് മരണങ്ങൾ 484 ആയി

മനാമ:
ബഹ്റൈനിൽ ഇന്നലെ കോവിഡ് കാരണം മൂന്ന് മരണം കൂടി രേഖപ്പെടുത്തി. 52, 87 വയസ് പ്രായമുള്ള സ്വദേശി പുരുഷനാൻമാർ, 59 വയസ് പ്രായമുള്ള വിദേശി പുരുഷൻ എന്നിവർക്കാണ് ജീവൻ നഷ്ടമായത്. ഇതുവരെ 484 പേരാണ് കോവിഡ് കാരണം മരണപ്പെട്ടത്. അതേസമയം 224 വിദേശികൾ ഉൾപ്പടെ ഇന്നലെ 597 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6150 ആണ്. ഇന്നലെ 696 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,24, 367 ആയി. 58 പേരാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ഇന്നലെ 16172 പരിശോധനകള്‍ കൂടി നടന്നതോടെ ആകെ പരിശോധനകളുടെ എണ്ണം 33,05,543 ആയി. നിലവിൽ 3,37,016 പേരാണ് കോവിഡ് വാക്സിൻ സ്വീകരിച്ചത്. ഇതിൽ 2,14,181 പേർ രണ്ട് ഡോസുകൾ സ്വീകരിച്ചവരാണ്.