ബഹ്റൈനിൽ ഒരു മരുന്ന് കൂടി നിരോധിച്ചു

മനാമ:
ബഹ്റൈനിൽ ഒരു മരുന്നിന് കൂടി നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി നിരോധനം ഏർപ്പെടുത്തി.സൗദി ഫാർമസ്യൂട്ടിക്കൽസ് ഇൻഡസ്ട്രീസ് ആന്റ് മെഡിക്കൽ അപ്ലൈൻസസ് പുറത്തിറക്കിയ പ്രോട്ടോൺ 20 മിലിഗ്രാം, 40 മിലിഗ്രാം ഗുളികകളാണ് വിപണിയിൽ നിന്ന് പിൻവലിച്ചിരിക്കുന്നത്. യത്ഥാർത്ഥ മൂലകങ്ങളുമായി ഒത്തുവരാത്തത് കൊണ്ടാണ് ഈ മരുന്നുകൾ നിരോധിച്ചിരിക്കുന്നത്. വയറെരിച്ചലുമായി ബന്ധപ്പെട്ട് നൽകുന്ന മരുന്നാണ് പ്രോട്ടോൺ ഗുളികകൾ. ഇതുപയോഗിക്കുന്നവർ മറ്റ് മരുന്നുകൾ ഡോക്ടറെ കണ്ട് മാറ്റേണ്ടതാണെന്നും എൻഎച്ച്ആർഎ അധികൃതർ അറിയിച്ചു.