ചേമഞ്ചേരിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രവാസി സംഘടനകൾ

മനാമ:
അന്തരിച്ച പ്രശസ്ത കഥകളി കലാകാരനായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ നിര്യാണത്തിൽ ബഹ്റൈനിലുള്ള നിരവധി പ്രവാസി കൂട്ടായ്മകൾ അനുശോചനം അറിയിച്ചു. രാജ്യം പത്മശ്രീ നൽകി ആദരിച്ച അദ്ദേഹം തന്റെ നൂറാം വയസ്സിൽ കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ നടത്തിയ ഗ്ലോബൽ മീറ്റിൽ മുഖ്യ അതിഥിയായി ബഹ്റൈനിൽ വന്നിരുന്നു. ഭാരതീയ ക്ലാസ്സിക് നൃത്ത രംഗത്തെ അതികായനായ ഗുരു വിന്റെ മരണം കലാരംഗത്തെ തീരാ നഷ്ടമാണെന്ന് കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ ഭാരവാഹികൾ വാർത്താകുറിപ്പിലൂടെ അറിയിച്ചു .