ഓവര്‍സീസ് എന്‍.സി.പി ബഹ്റൈൻ ഘടകത്തിന് പുതിയ കമ്മറ്റി

മനാമ:
അഖിലേന്ത്യാ തലത്തില്‍ ശരദ് പവാര്‍ നയിക്കുന്ന എന്‍.സി.പി യുടെ ഭാഗമായ ഓവര്‍സീസ് എന്‍.സി.പി എന്ന സംഘടനയുടെ ബഹ്റൈന്‍ ദേശീയ കമ്മറ്റി നിലവില്‍ വന്നു. എഫ്.എം.ഫൈസല്‍ പ്രസിഡണ്ട് ആയുള്ള കമ്മിറ്റിയിൽ രജീഷ് എട്ടു കണ്ടത്തില്‍ സെക്രട്ടറിയും, ഷൈജു കന്പ്രത്ത് ട്രഷററുമാണ്. സാജിര്‍ പുളിക്കൂല്‍, വൈസ് പ്രസിഡണ്ട്, നയീം പന്‍കാര്‍ക്കര്‍ മഹാരാഷ്‌ട്ര ജോയിന്‍റ് സെക്രട്ടറി, അയാസ് പന്‍കാര്‍ക്കര്‍ മഹാരാഷ്ട്ര മെന്‍പര്‍ഷിപ്പ് സെക്രട്ടറി എന്നിവരാണ് മറ്റ് നിർവാഹക സമിതി ഭാരവാഹികള്‍. കേരളത്തിലെ പിണറായി സര്‍ക്കാറിന്റെ തുടര്‍ഭരണത്തിനായി ടി പ്രവര്‍ത്തന നിരതരാകാന്‍ സംഘടനയുടെ ആദൃ യോഗം തീരുമാനിച്ചു.