തെരുവ് നായകളെ നിയന്ത്രിക്കാനൊരുങ്ങി ബഹ്റൈൻ

പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിൽ തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനുള്ള യജ്ഞവുമായി മുനിസിപ്പാലിറ്റി-കൃഷി മന്ത്രാലയം രംഗത്ത്. ഇതുമായി ബന്ധപ്പെട്ട്, മനുഷ്യത്വപരവും സുസ്ഥിരവുമായ രീതിയിൽ തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള ഒരു സമഗ്ര പദ്ധതിക്കായി മൃഗസംരക്ഷണ കമ്പനികളെ ക്ഷണിച്ചുകൊണ്ട് ഈ മാസം പുതിയ ടെൻഡർ പുറപ്പെടുവിക്കും. 2018ൽ ആരംഭിച്ച യജ്ഞം ഒരു വർഷം മുമ്പ് താൽക്കാലികമായി നിർത്തിവെച്ചിരുന്നു.
തെരുവുനായ്ക്കളുടെ എണ്ണം കുറയ്ക്കുക, രോഗങ്ങൾ പടരുന്നത് തടയുക, മൃഗങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുക എന്നിവയാണ് മന്ത്രാലയം ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളായി പറയുന്നത്. ശസ്ത്രക്രിയയിലൂടെയുള്ള വന്ധ്യംകരണ നടപടിക്രമങ്ങൾ, ചെവി അടയാളങ്ങളോ മറ്റ് തിരിച്ചറിയൽ രീതികളോ ഉപയോഗിച്ച് നായ്ക്കളെ ടാഗ് ചെയ്യുക, ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പരിചരണവും നിരീക്ഷണവും എന്നിവയാണ് ടെൻഡറിലെ നിർദേശങ്ങൾ.
aa