സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം നടപടിയെടുക്കാൻ ഒരുങ്ങി ബഹ്റൈൻ അഭ്യന്തര മന്ത്രാലയം

പ്രദീപ് പുറവങ്കര
മനാമ : സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്ന കേസുകൾ ബഹ്റൈനിൽ വർദ്ധിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ 3683 കേസുകളാണ് ഇത് സംബന്ധിച്ച് പബ്ലിക്ക് പ്രൊസിക്യൂഷൻ കൈക്കാര്യം ചെയ്തത്. 2022ൽ 961ഉം, 2023ൽ 1314ഉം കേസുകൾ റെജിസ്റ്റർ ചെയ്തപ്പോൾ 2024ൽ 1408 കേസുകളാണ് രേഖപ്പെടുത്തിയത്.
വാട്സാപ്പുമായി ബന്ധപ്പെട്ട കേസുകളാണ് ഏറ്റവുമധികമായി റെജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിന് പിന്നാലെയുള്ളത് ഇൻസ്റ്റാഗ്രാമാണ്. ടിക് ടോക്, ഫേസ് ബുക്ക്, എക്സ് എന്നീ പ്ലാറ്റ് ഫോമുകളാണ് ഇതിന് പിറകെ വരുന്നത്. സംശയാസ്പദമായ കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിഡിയോകൾ ചിത്രീകരിക്കുന്നതിനും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതും ബഹ്റൈനിലെ നിയമപ്രകാരം ശിക്ഷാർഹമാണ്. ഇത്തരം സംഭവങ്ങൾ കണ്ടാൽ ഉടനെ പോലീസ് അധികാരികളെ അറിയിക്കണമെന്നും അഭ്യന്തരമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
aa