മൂന്നാമത്തെ വീട് നൽകി നസ്രത്ത് ചാരിറ്റബിൾ ട്രസ്റ്റ്


മനാമ:

ബഹ്‌റൈൻ പ്രവാസിയായ ഫ്രാൻസിസ് കൈതാരത്തിന്റെ നേതൃത്വത്തിൽ അങ്കമാലി ആസ്ഥാനമായി പ്രവർത്തിച്ച് വരുന്ന നസ്രത്ത് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള ഭവനദാന പദ്ധതിയിലെ മൂന്നാമത്തെ വീടിന്റെ താക്കോൽദാനം നടന്നു. നസ്രത്ത് ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ സ്ഥലത്ത് വേൾഡ് മലയാളി ഫെഡറേഷന്റെ മിഡിൽ ഈസ്റ്റ് റീജിയൻ ആണ് ആവശ്യമായ തുക കണ്ടെത്തി ദുരിതനുമഭവിക്കുകയായിരുന്ന ബിജിമോളിനും മൂന്ന് പെൺകുട്ടികൾക്കുമായി ഭവന നിർമ്മാണം നടത്തിയത്. 

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിസ്ട്രസ്സ് മാനേജ്മെൻറ് കളക്ടീവ് എന്ന കൂട്ടായ്മയുടെ പ്രസിഡണ്ട് ദീപാ മനോജ്  ഭർത്താവ് മരണപ്പെട്ട ബിജിമോളുടെ ദുരവസ്ഥ സംഘാടകരെ അറിയിച്ചതിനെ തുടർന്നാണ് ഇവർക്ക് വേണ്ടി ഭവനനിർമ്മാണം നടന്നത്.  ചടങ്ങിൽ ഡബ്യ്ളു എം എഫ് ഗ്ലോബൽ കോർഡിനേറ്ററും ആക്ടിങ്ങ് ചെയർമാനുമായ രക്നകുമാർ വീടിന്റെ താക്കോൽ ദാനം നിർവഹിച്ചു.ഡബ്യ്ളു എം എഫ്  ഗ്ലോബൽ പാട്രോൺ ടി.പി. ശ്രീനിവാസന്‍ മുഖ്യ പ്രഭാഷണം നടത്തി. ടോം ജേക്കബ് അധ്യക്ഷത വഹിച്ചു. ബിജിമോളുടെ  മൂന്നു കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഒരു ലക്ഷം രൂപ ബഹ്‌റൈൻ നാഷണൽ കമ്മിറ്റിക്ക് വേണ്ടി ഡബ്യ്ളു എം എഫ് ഗ്ലോബൽ പ്രസിഡന്റ്‌ കോശി സാമുവേൽ കൈമാറി.



You might also like

Most Viewed