വികെയർ സാന്പത്തിക സഹായം നൽകി
മനാമ
ബഹ്‌റൈൻ വീ കെയർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഹൃദയ സംബന്ധമായ അസുഖം മൂലം ബുദ്ധിമുട്ടിലായിരുന്ന തൃശൂർ സ്വദേശിനിയായ വീട്ടമ്മക്ക് താത്കാലിക ചികിത്സ- സഹായം കൈമാറി. ചാക്കാല സ്വദേശിനിയായ ഇന്ദിര ബാബുവിനാണ് ചികിത്സ-സഹായം നൽകിയത്. സൽമാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച ധനസഹായം, ഏരിയ കൺവീനറിൽ നിന്ന് സംഘടന പ്രസിഡന്റ് രതിൻനാഥ് ഏറ്റുവാങ്ങി. പ്രമുഖ സാമൂഹിക - ജീവകാരുണ്യ പ്രവർത്തകൻ കെ. എ. അനീഷും, പ്രദേശവാസികളായ സാമൂഹികപ്രവർത്തകരും, സംഘടനയുടെ സജീവ പ്രവർത്തകരും ഇതിൽ പങ്കാളികളായി.

