കണ്ണൂർ എക്സ്പാറ്റ്സ് ബഹ്‌റൈൻ ഓണാഘോഷം സംഘടിപ്പിച്ചു
മനാമ: ബഹ്റൈനിലെ കണ്ണൂർ പ്രവാസികളുടെ കൂട്ടായ്മയായ കണ്ണൂർ എക്സാപാറ്റ്സിന്റെ ഓണാഘോഷ പരിപാടികൾ ഓൺലൈനിൽ സംഘടിപ്പിച്ചു. മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ പ്രസിഡന്റ് നജീബ് കടലായി അധ്യക്ഷത വഹിച്ചു. സുബൈർ കണ്ണൂർ, കെ.വി. പവിത്രൻ, പ്രദീപ് പുറവങ്കര, പി.വി. സിദ്ദിഖ്, മൂസക്കുട്ടി ഹാജി, അമൽ ദേവ്, നൂറുദ്ദീൻ മുണ്ടേരി, സിയാദ് എ.പി. അഷ്‌റഫ് കക്കണ്ടി, ജസീർ, റഹൂഫ് തുടങ്ങിയവർ ആശംസകൾ നേർന്നു.
അഭയദേവ്, മനോജ്, ബേബി ഗണേഷ്, സോഹ അഷ്‌റഫ്, തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. ജനറൽ സിക്രട്ടറി ബേബി ഗണേഷ് സ്വാഗതവും സിറാജ് നന്ദിയും പറഞ്ഞു.

