നോ­ർ­ക്ക സൗ­ജന്യ ആംബു­ലൻ­സ് സർ­വ്വീസ് ബഹ്‌റൈ­നിൽ നി­ന്നും 100ൽ അധി­കം പേ­ർ­ക്ക് പ്രയോ­ജനപ്പെ­ട്ടു­


മനാമ: പ്രവാസലോകത്ത് വെച്ച് മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലേയ്ക്ക് എത്തിക്കാനും അതു പോലെ ഗുരുതരമായ അവസ്ഥയിൽ ചികിത്സയ്ക്കായി നാട്ടിലെത്തുന്നവരെയും സഹായിക്കാനായി നോർക്ക നൽകിവരുന്ന സൗജന്യ ആംബുലൻസ് സർവ്വീസ് ഇതുവരെയായി ബഹ്‌റൈനിൽ നിന്നും 100 ൽ അധികം പേർക്ക് പ്രയോജനപ്പെട്ടു. 

കേരളീയ സമാജത്തിൽ പ്രവർത്തിക്കുന്ന നോർക്ക ഹെൽപ്പ് ഡെസ്ക് വഴിയാണ് ഇത് സാധ്യമായിരിക്കുന്നത്. 2018ൽ നോർക്ക ഇത്തരം ഒരു പദ്ധതി ഔദ്യോഗികമായ പ്രഖ്യാപിക്കും മുന്പ്  തന്നെ ബഹ്‌റൈനിൽ നിന്നും നോർക്ക സൗജന്യ ആംബുലൻസ് സർവീസ്  ഉപയോഗപ്പെടുത്തി തുടങ്ങിയിരുന്നുവെന്ന് കേരളീയ സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണ പിള്ള, സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ വാർത്താകുറിപ്പിലൂടെ അറിയിച്ചു. 

കേരളത്തിലെ എല്ലാ എയർപോർട്ടുകളിൽ നിന്നും സ്വന്തം വീട്ടിലേക്കോ, ഹോസ്പിറ്റലിലേക്കോ, തികച്ചും സൗജന്യമായിട്ടാണ് ഈ ആംബുലൻസ് സൗകര്യം നൽകുന്നത്. മൃതദേഹം സുരക്ഷിതമായി വയ്ക്കുവാൻ ഫ്രീസർ ബോക്സും അതു പോലെ രോഗികൾക്ക്  സ്‌ട്രെർച്ചർ അടക്കമുള്ള സേവനവും ആംബുലൻസിൽ ഉണ്ട്.  ഈ ഒരു സേവനം ആവശ്യമായി വരികയാണെങ്കിൽ ബഹ്റൈനിലുള്ളവർ സമാജം  വൈസ് പ്രസിഡണ്ട് ദേവദാസ് കുന്നത്ത് (39449287), ചാരിറ്റി − നോർക്ക ജനറൽ കൺവീനർ കെ.ടി സലിം (33750999), ആംബുലൻസ്‌ സർവീസ് ചുമതലയുള്ള സാനി പോൾ (39855197) എന്നിവരെയാണ് ബന്ധപ്പെടേണ്ടത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed