നാട്ടിൽ നിന്ന് വരുന്നവർ ഇന്ത്യൻ എംബസിയിലും പേര് നൽകണം


മനാമ: കോവിഡിന്റെ പശ്ചാത്തലത്തിൽ നാട്ടിൽ നിന്ന് ബഹ്റൈനിലേയ്ക്ക് വരുന്ന ഇന്ത്യക്കാർ അവരുടെ പേര് വിവരങ്ങൾ ബഹ്റൈനിലെ ഇന്ത്യൻ എംബസിക്ക് കൂടി നൽകണമെന്ന് എംബസി അധികൃതർ അറിയിച്ചു.നാട്ടിൽ നിന്നും വരുന്നവർ പേര് വിവരങ്ങൾ നൽകേണ്ട ഓൺലൈൻ ഫോം https://forms.gle/ LvRZgihZevKx6SSZ7 എന്ന ലിങ്കിൽ ലഭ്യമാണ്. അതേസമയം രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബബിൾ അറേഞ്ച്മെന്റ് സൗകര്യത്തെ പറ്റി രണ്ട് ഗവൺമെന്റുകളും ചർച്ചനടത്തിവരികയാണെന്നും, എന്നാൽ ഇതുവരെയായി നാട്ടിൽ നിന്നും ബഹ്്റൈനിലേയക്ക് സാധാരണ സർവീസുകൾ ആരംഭിക്കുന്നതിൽ തീരുമാനമായിട്ടില്ലെന്നും എംബസി വൃത്തങ്ങൾ അറിയിച്ചു. ഈ മാസം 19 മുതൽക്കാണ് കൂടുതൽ ചാർട്ടേർഡ് വിമാനങ്ങൾ നാട്ടിൽ നിന്ന് ബഹ്റൈനിലേയ്ക്ക് വരുന്നത്. നാട്ടിൽ നിന്ന് വരുന്നവർ സ്പോൺസറുടെ അനുമതി പത്രം കൈയിൽ കരുതണമെന്ന വിവരം ഇന്നലെ പുറത്ത് വന്നിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed