സിറ്റിസെന്ററിലെ വാഹു പാർക്ക് അടച്ചുപൂട്ടി
മനാമ: സീഫിലുള്ള സിറ്റിസെന്ററിൽ പ്രവർത്തിച്ചിരുന്ന വാഹൂ വാട്ടർ പാർക്ക് ശാഖ അടച്ചു പൂട്ടിയതായി അധികൃതർ അറിയിച്ചു. അതേസമയം മറ്റിടങ്ങളിൽ വരുന്ന ദിവസങ്ങളിൽ വീണ്ടും പ്രവർത്തനമാരംഭിക്കുമെന്ന് വാഹൂ പാർക്കിന്റെ സോഷ്യൽ മീഡിയ ഇടങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെ തന്നെ ആദ്യത്തേതും ഏറ്റവും വലുതുമായ ഇൻഡോർ വാട്ടർ പാർക്കായിരുന്നു സിറ്റിസെന്ററിലെ വാഹൂ വാട്ടർ പാർക്ക്.

