ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മ ഓൺലൈൻ പെയിന്റിങ് മത്സരം 2020


മനാമ: ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മ ബഹ്‌റൈൻ ചാപ്റ്റർ  കുട്ടികൾക്കായി ഓൺലൈൻ പെയിന്റിങ് മത്സരം സംഘടിപ്പിക്കുന്നു. ബഹ്‌റൈനിലെ എല്ലാ സ്‌കൂളിലെ കുട്ടികളെയും പങ്കെടുപ്പിച്ചു ഇടപ്പാളയം ഫെസ്റ്റ് എന്ന പേരിൽ നടത്തിവരാറുണ്ടായിരുന്ന പ്രോഗ്രാം ഈ വർഷം കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ പെയിന്റിങ് മാത്രമായി ചുരുക്കിയിരിക്കുകയാണ്. ബഹ്‌റൈനിലെ കുട്ടികൾക്ക് പുറമെ എടപ്പാളിലെയും സമീപ പ്രദേശങ്ങളിലെയും കൂടാതെ ജിസിസിയിലെ എല്ലാ ഇടപ്പാളയം അംഗങ്ങളുടെ കുട്ടികളെയും മത്സരത്തിൽ പങ്കെടുപ്പിക്കാൻ അവസരമുണ്ടായിരിക്കുന്നതാണ്.

ആഗസ്റ്റ് 7 വെള്ളിയാഴ്ച രാവിലെ ബഹ്‌റൈൻ സമയം 10 മണിക്ക് ഓൺലൈനിൽ തുടങ്ങുന്ന മത്സരത്തിൽ ജൂനിയർ, സബ്ജൂനിയർ & സീനിയർ എന്നീ മൂന്ന് വിഭാഗമായി തരം തിരിച്ചായിരിക്കും മത്സരങ്ങൾ സംഘടിപ്പിക്കുക രജിസ്ട്രേഷൻ തികച്ചും സൗജന്യമായിരിക്കും.

മത്സരത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾ ഇടപ്പാളയം ബഹ്‌റൈൻ ഫേസ്ബുക് പേജിൽ കൊടുത്തിട്ടുള്ള ലിങ്ക് വഴി രജിസ്റ്റർ ചെയ്യുകയോ അതല്ലെങ്കിൽ താഴെക്കാണുന്ന നന്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.

പാർവതി ദേവദാസ് +973 39071080, വിനീഷ് കേശവൻ  +973 36539444, രതീഷ് സുകുമാരൻ +973 39465667.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed