ബഹ്റൈൻ ജെ.സി.സി വിഷു കിറ്റ് വിതരണം നടത്തി


മനാമ

ജനത കൾച്ചറൽ സെന്റർ ബഹ്റൈൻ , വിഷു കിറ്റ് വിതരണ ഉദ്ഘാടനം സാമൂഹിക പ്രവർത്തകൻ ബഷീർ അന്പലായി നിർവ്വഹിച്ചു.  ബഹ്റൈനിലെ നിലവിലെ സാഹചര്യത്തിൽ ജോലി ചെയ്യുവാൻ സാധിക്കാത്ത സലൂൺ ജോലിക്കാർക്കും, ക്ളീനിങ്ങ് ജോലിക്കാർക്കും ഇവ വിവിധ ഭാഗങ്ങളിൽ  വിതരണം ചെയ്തു. ഇനിയും വരുംനാളുകളിലും ബഹ്റൈനിലെ എല്ലാ ഭാഗങ്ങളിലും കിറ്റ് വിതരണം ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.  ജനറൽ സെക്രട്ടറി നജീബ് കടലായി, ട്രഷറർ മനോജ് വടകര, സന്തോഷ് മേമുണ്ട, ശശി പതേരി എന്നിവർ നേതൃത്വം നല്കി. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 38280018,33212255.

You might also like

  • Straight Forward

Most Viewed