വ്യാജകോളുകളെ സൂക്ഷിക്കുക...


മനാമ : ഒരിടവേളയ്ക്ക് ശേഷം ബഹ്റൈനില്‍ വീണ്ടും മൊബൈല്‍ ഫോണിലൂടെയുള്ള വ്യജകോളുകള്‍ സജീവമാകുന്നു. സമീപകാലത്ത് ബഹ്റൈനിലെ വിവ ടെലിഫോണ്‍ കന്പനി അവരുടെ പേര് മാറ്റി എസ് ടി സി എന്നാക്കിയിരുന്നു. ഇത് സൂചിപ്പിച്ച് ഉപഭോക്താവിന്റെ പേര് വിവരങ്ങള്‍ അപ് ഡേറ്റ് ചെയ്യണമെന്ന് പറഞ്ഞാണ് ഇപ്പോള്‍ തട്ടിപ്പ് കോളുകള്‍ നടക്കുന്നത്. പാക്കിസ്താനില്‍ നിന്നുള്ള വാട്സാപ്പ് നന്പറില്‍ നിന്നാണ് കോളുകള്‍ വരുന്നത്. മുന്പ് വലിയ സമ്മാനങ്ങള്‍ ലഭിച്ചു എന്ന് പറഞ്ഞായിരുന്നു ഇത്തരം കോളുകള്‍ വന്നിരുന്നത്. എല്ലാ ടെലിഫോണ്‍ കന്പനികളും, മാധ്യമങ്ങളും ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ  രംഗത്ത് വന്നതോടെ  ആ തട്ടിപ്പ് നില്‍ക്കുകയായിരുന്നു.  ഇപ്പോള്‍ വീണ്ടും ആരംഭിച്ചരിക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ ജാഗരൂകരായിരിക്കണമെന്നാണ് ടെലിഫോണ്‍ കന്പനി അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു കാരണവശാലും ടെലിഫോണ്‍ സിമിന്റെയോ വ്യക്തിപരമായ വിവരങ്ങളോ ഇവര്‍ക്ക് നല്‍കരുതെന്നും മുന്നറിയിപ്പ് നല്‍കുന്നു.  
 
https://www.youtube.com/watch?v=pxcEiRQ1Plc&feature=youtu.be
 

You might also like

  • Lulu Exchange
  • Straight Forward

Most Viewed