കിംഗ് ഫഹദ് കോസ്‌വേയിലൂടെ ജനുവരി മുതൽ മോട്ടോർ സൈക്കിളിലൂടെ സഞ്ചരിക്കാം

റിയാദ്: കിംഗ് ഫഹദ് കോസ്്വേയിലൂടെ ജനുവരി ഒന്ന് മുതൽ മോട്ടോർ സൈക്കിളിലൂടെ സഞ്ചരിക്കാൻ അവസരം നൽകും. പരീക്ഷണാടിസ്ഥാനത്തിലാണ് അനുമതി നൽകുക. സൗദി ബഹ്റൈൻ രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ദീർഘമേറിയ പാലമായ കിംഗ് ഫഹദ് കോസ്്വേ അതോറിറ്റിയാണ് ഇത് സംബന്ധമായ വിവരം നൽകിയത്. നിലവിൽ മറ്റ് വാഹനങ്ങൾക്ക് ഇതിലുടെ സഞ്ചരിക്കുവാൻ അനുമതിയുണ്ടെങ്കിലും മോട്ടോർബൈക്കിളിലൂടെ യാത്രചെയ്യുവാൻഅനുമതിയുണ്ടായിരുന്നില്ല.
ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഇരുരാജ്യങ്ങളിലെയും ബന്ധപ്പെട്ട വകുപ്പുകൾ തമ്മിൽ പൂർത്തിയാക്കിയിട്ടുണ്ട്. എല്ലാ ദിവസവും 24 മണിക്കൂറും പ്രവേശനാനുമതി ഉണ്ടായിരിക്കും. മോശം കാലാവസ്ഥയാണെങ്കിൽ സുരക്ഷ മുൻനിർത്തി അനുമതി താൽക്;കാലികമായി നിർത്തിവെക്കും. ബൈക്കുകൾക്ക് 25 സൗദി റിയാൽ അല്ലെങ്കിൽ 2.5 ബഹറൈൻ ദിനാറായിരിക്കും ഒരു ഭാഗത്തേക്ക് മാത്രം സഞ്ചരിക്കാനുള്ള ഫീസ്.