മംഗളൂരു പ്രക്ഷോഭം: മലയാളി വിദ്യാർത്ഥികളെ പ്രത്യേകം നിരീക്ഷിക്കാൻ നിർദ്ദേശം


ന്യൂഡൽഹി: കർണ്ണാടകയിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ പ്രത്യേകം നിരീക്ഷിക്കണമെന്ന് കർണാടക സർക്കാറിന്റെ സർക്കുലർ. മംഗളൂരുവിൽ പൗരത്വഭേദഗതിയ്ക്കെതിരെ നടന്ന പ്രക്ഷോഭത്തിനു തൊട്ടുമുന്പായാണ് കർണാടക സർക്കാർ ദക്ഷിണ കന്നഡയിലെ കോളേജുകൾക്ക് ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് നിർദ്ദേശം നൽകിയത്.

ദക്ഷിണ കന്നഡ കോളേജ് വിദ്യാഭ്യാസ വകുപ്പ് ജോയന്റ് ഡയറക്ടറാണ് ഡിസംബർ 19ന് സർക്കുലർ പുറത്തിറക്കിയത്. പൗരത്വഭേദഗതിയ്ക്കെതിരെ നടന്ന പ്രക്ഷോഭത്തിനിടെ ജനക്കൂട്ടം അക്രമാസക്തരാകുകയും പോലീസ് േസ്റ്റഷൻ ആക്രമിക്കുകയും ചെയ്തിരുന്നു. ഇതിനിടെ പോലീസ് നടത്തിയ വെടിവയ്പ്പിൽ രണ്ട് പ്രതിഷേധക്കാർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed