ഓപ്പണ്‍ സ്കൂള്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷ : ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിജയം


മനാമ: പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ഓപ്പൺ സ്‌കൂൾ പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോള്‍  നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഓപ്പണ്‍ സ്‌കൂളിങ്ങിന്റെ (എന്‍.ഐ.ഒ.എസ്‌)   അംഗീകാരത്തോടെ ബഹ്റൈനില്‍ പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന് കീഴില്‍ പരീക്ഷയെഴുതിയ   വിദ്യാര്‍ത്ഥികള്‍,   92 ശതമാനം വിജയം നേടി. ഭവ്യ റാം സോളങ്കി, ഫാബി ഹാന്‍ വര്‍ഗീസ്, ഐവാന്‍ മൗറീസ് സെക്കീറ, മെല്‍വിന്‍ ജാസണ്‍, മെര്‍വിന്‍ സണ്ണി, പ്രഗതി നാഗേന്ദ്ര, റോണക്ക് ബാര്‍ഗവ്, ശഹസാദ് ഷറഫു, സിമ്രാന്‍ ജിത്ത് സിംഗ് എന്നിവരാണ് ഉന്നതവിജയം നേടിയത്.കേന്ദ്ര ഗവണ്‍മെന്റിന്റെ    ഹ്യൂമണ്‍ റിസോഴ്സ് ഡിപ്പാര്‍ട്ട്മെന്റീന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ ഓപ്പണ്‍ സ്കൂളിംഗ് സിസ്റ്റമാണ് (എന്‍.ഐ.ഒ.എസ്‌. )  പഠനം മുടങ്ങി പോയവര്‍ക്ക്  തത്തുല്യമായ  സി.ബി.എസ്.ഇ പത്താം ക്ലാസും, പന്ത്രണ്ടാം ക്ലാസ് തുടങ്ങി ഉന്നത വിദ്യാഭ്യാസ യോഗ്യത കരസ്ഥമാക്കാനുള്ള  സംവിധാനം എന്‍.ഐ.ഒ.എസ്‌)ലൂടെ നടപ്പിലാക്കുന്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക്  ഗ്ലോബല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് അതിനാവശ്യമായ ക്ലാസുകളാണ് നല്‍കി വരുന്നത്. കൊമേഴ്സ്, ഹ്യുമാനിറ്റീസ്, സയന്‍സ് തുടങ്ങിയ വിഷയങ്ങള്‍ എടുത്ത് പഠിക്കുന്നവര്‍ക്ക്  പ്രത്യേക ക്ലാസുകളാണ് ഒരുക്കിയിട്ടുള്ളത്.

ബഹ്റൈനിലെ ഇന്ത്യന്‍ എംബസിയുടെ പ്രത്യേക മേല്‍നോട്ടത്തിലാണ്   പരീക്ഷകള്‍ നടത്തുന്നത്.  ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ആയിരത്തിലധികം വിദ്യാര്‍ത്ഥികളാണ് ഉന്നത വിദ്യാഭ്യാസ യോഗ്യത കരസ്ഥമാക്കിയത്. പഠനം പാതിവഴിയില്‍ മുടങ്ങിപോയവര്‍ക്ക്  വിദ്യഭ്യാസത്തിന്റെ മുഖ്യധാരയിലേക്ക് പ്രേവേശിക്കാനുള്ള അവസരം എന്‍.ഐ.ഒ.എസ്.   ഒരുക്കുന്പോള്‍ മികച്ച അധ്യാപകരുടെ ശിക്ഷണത്തില്‍ ഉന്നത വിജയം ഉറപ്പുവരുത്തുകയാണ് ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയ്യുന്നതെന്നും  ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അല്ലാത്തവരും ബ്രിട്ടീഷ് കരിക്കുലത്തില്‍ ഇവിടെ  പഠിക്കുകയും മികച്ച വിജയം കരസ്ഥമാക്കുന്നതില്‍   സന്തോഷമുണ്ടെന്നും  പ്രിന്‍സിപ്പല്‍ ലത ഉണ്ണികൃഷ്ണന്‍ പറഞ്ഞു. എന്‍.ഐ.ഒ.എസിന്റെ  പത്തും പന്ത്രണ്ടിലേക്കുള്ള പുതിയ ബാച്ചിന്റെ അഡിമിഷന്‍ ആരംഭിച്ചതായും ബന്ധപ്പെട്ടവര്‍  അറിയിച്ചു.

You might also like

  • Straight Forward

Most Viewed