വിമാനം കണ്ടെത്താനായില്ല; പാരിതോഷികം പ്രഖ്യാപിച്ച് വ്യോമസേന


ഇറ്റാനഗർ: അരുണാചലിൽ നിന്നും കാണാതായ വ്യോമസേനയുടെ എയർക്രാഫ്റ്റിനെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് വ്യോമസേന. അസമിലെ ജോർഹട്ടിൽ നിന്നും ജൂൺ മൂന്നിന് പുറപ്പെട്ട എ.എൻ 32 വിമാനമാണ് അരുണാചലിൽ നിന്നും കാണാതായിരിക്കുന്നത്. എയർഫോഴ്സിന്റെ നേതൃത്വത്തിൽ വൻ സന്നാഹങ്ങളോടെ തെരച്ചിൽ നടത്തിയെങ്കിലും വിമാനത്തെ കുറിച്ച് ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് പാരിതോഷികവുമായി സേന രംഗത്തെത്തിയത്. ഈസ്റ്റേൺ എയർ കമാൻഡ് എയർ മാർഷൽ ആർ.ഡി മാത്തൂർ ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 

വിമാനത്തെ കുറിച്ചുള്ള സൂചനകൾ ലഭിക്കുന്നവർ എയർഫോഴ്സുമായി ബന്ധപ്പെടണമെന്നാണ് അറിയിപ്പുള്ളത്. ബന്ധപ്പെടേണ്ട നന്പരുകൾ‍:− 0378−3222164, 9436499477, 9402077267, 9402132477. മറ്റു കേന്ദ്ര ഏജൻസുകളുമായി ചേർന്നും അന്വേഷണം നടത്തി വരികയാണ് സേന. മറ്റു സേനകളുടെ സജ്ജീകരണങ്ങളും തെരച്ചിലിന് ഉപയോഗപ്പെടത്തുന്നുണ്ട്. എന്നാൽ പ്രദേശത്തെ മോശം കാലാവസ്ഥ തെരച്ചിലിനെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. വിമാനം കണ്ടെത്താനായില്ല.പാരിതോഷികം പ്രഖ്യാപിച്ച് വ്യോമസേന കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് 13 പേരുമായി പറന്ന റഷ്യൻ നിർമ്മിത എയർക്രാഫ്റ്റ് കാണാതാവുന്നത്. അന്നേ ദിവസം ഉച്ചക്ക് ഒരു മണിക്കായിരുന്നു വിമാനത്തിൽ നിന്നും അവസാനത്തെ സന്ദേശം ലഭിച്ചതെന്നാണ് റിപ്പോർ‍ട്ടുകൾ‍.

You might also like

  • Straight Forward

Most Viewed