ആ വാച്ച് എങ്ങിനെ പെട്ടിയിലെത്തി?

മനാമ.കാണികളെ അത്ഭുത സ്തബ്ധരാക്കി ഗോപിനാഥ് മുതുകാടിന്റെ എം ക്യൂബ് മാജിക് കാണികൾക്കിടയിൽ നിന്ന് ഒരാളെ വാച്ചുമായി വേദിയിലേക്ക് കടന്നു വരാൻ ആവശ്യപ്പെട്ട്, അദ്ദേഹത്തിന്റെ വാച്ച് ഊരി ഒരു ചെറു പെട്ടിയിലാക്കി ഉടമയുടെ കൈയ്യിൽ തന്നെ ഭദ്രമാക്കി സൂക്ഷിച്ച ആ വാച്ച് എങ്ങിനെ കാണികൾക്കിടയിൽ അടച്ചുപൂട്ടിയ നാലോളം പെട്ടിക്കകത്ത് എത്തിയത് എന്നതിന്റെ പൊരുൾ അറിയാതെ അത്ഭുത സ്തബ്ധരായി കാണികൾ. നിയാർക്ക് ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിച്ച പ്രൊഫ: ഗോപിനാഥ് മുതുകാടിന്റെ "എംക്യൂബ്" എന്ന പ്രചോദനാൽമക ജാലവിദ്യയിലാണ് വിനോദവും വിജ്ഞാനവും പകരുന്ന ഇത്തരത്തിലുള്ള നിരവധി ജാലവിദ്യകൾ കാട്ടി സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകിയത്. നിമിഷ നേരം കൊണ്ട് കാണികളെ അത്ഭുതലോകത്തെത്തിച്ച അദ്ദേഹത്തിന്റെ പ്രകടനവും വേഗതയും ആദ്യാവസാനം മുതൽ കാണികൾ ആവേശത്തോടെയാണ് കണ്ടത്.സമൂഹത്തിൽ ഭിന്നശേഷിക്കാർ ഒരിക്കലും ഒഴിച്ചു നിർത്തേണ്ടവരല്ലെന്നും ഭിന്നശേഷിക്കാർക്ക് ഇതുപോലെ ജാലവിദ്യ അടക്കം ചെയ്യാൻ ചെയ്യാൻ പ്രാപ്തരാണെന്നും മാജിക് അക്കാദമിയിൽ ഭിന്നശേഷിക്കാർക്ക് പരിശീലനം നടത്തി അവരുടെ കുടുംബത്തിന് വരുമാന മാർഗം അടക്കം കണ്ടെത്തിക്കൊടുത്ത അദ്ദേഹം പറഞ്ഞു.