സിംസ് വർക്ക് ഓഫ് മേഴ്സി 2019 അവാർഡ് ദയാബായിക്ക്


മനാമ. 2019 ലെ സിംസ് − ജി എഫ് എസ്എസ്   വർക്ക് ഓഫ് മേഴ്സിഅവാർഡിന് പ്രശസ്ത സാമൂഹിക പ്രവർത്തകയായ ദയാബായിയെ തെരഞ്ഞെടുത്തതായി സിംസ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 1ന് ഇന്ത്യൻ ക്ലബ്ബ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ ബഹ്റിനിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങൾ, ഇന്ത്യൻ എംബസി പ്രതിനിധികളും പങ്കെടുക്കുന്നതായിരിക്കും.  ജി എഫ് എസ് എസ്  ആണ് പരിപാടിയുടെ മുഖ്യസ്പോൺസർ. ജീവകാരുണ്ണ്യ മേഖലയിൽ ജീവിതം സമർപ്പിച്ച് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികളെയും സംഘടനകളെയും ആദരിക്കുന്നതിന് വേണ്ടിയാണ് 2012 മുതൽ സിംസ് വർക്ക് ഓഫ് മേഴ്സി അവാർഡ് നൽകിത്തുടങ്ങിയത്. കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഡോ ഡേവിസ് ചിറമേൽ, ബഹ്റൈൻ ഡിസേബിൾഡ് സൊസൈറ്റി ചെയർമാനും രാജ കുടുംബാംഗവും ആയ ഷെയ്ഖ് ദുവൈജ് ഖലീഫ ബിൻ ദുവൈജ് അൽ ഖലീഫ, കോട്ടയം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നവജീവൻ ട്രസ്റ്റിന്റെ സാരഥി പി യു തോമസ്, കെ എം സി സിയുടെ ബഹ്റൈൻ ഘടകം, ഡോ. എം.എസ് സുനിൽ തുടങ്ങിയവർക്കാണ് മുൻ വർഷങ്ങളിൽ സിംസ് വർക്ക് ഓഫ് മേഴ്സി അവാർഡ് നൽകി ആദരിച്ചിട്ടുള്ളത്. കഴിഞ്ഞ രണ്ടുവർഷമായി കാസർഗോഡ് ജില്ലയിലുള്ള എൻഡോസൾഫാൻ ദുരിതബാധിതർക്കു വേണ്ടി അക്ഷീണം പോരാടിക്കൊണ്ടിരിക്കുന്ന ദയാബായി തുടന്നുള്ള തന്റെ പ്രവർത്തങ്ങൾ ഈ ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിന്വേണ്ടിയാണ്. ദുരിതബാധിധർക്കുവേണ്ടി ഒരു പുനരധിവാസകേന്ദ്രം സുമനസുകളുടെ സഹകരണത്തോടെനിർമ്മിക്കുവാനുള്ള പ്രാരംഭ പ്രവർത്തങ്ങൾ തുടങ്ങി. പത്രസമ്മേളനത്തിൽ സിംസ് പ്രസിഡണ്ട് പോൾ ഉറുവത്, ജനറൽ സെക്രട്ടറി ജോയ് തരിയത്, വൈസ് പ്രസിഡന്റ് ചാൾസ് ആലുക്ക, സിംസ് വർക്ക് ഓഫ് മേഴ്സി ജനറൽ കൺവീനർ ഫ്രാൻസിസ് കൈതാരത്ത്,  ഭരണസമിതി അംഗങ്ങൾ ആയ ജീവൻ ചാക്കോ, മോൻസി മാത്യൂ, ജേക്കബ് വാഴപ്പിള്ളി, ജോയ് എം.എൽ, സജു സ്റ്റീഫൻ, ബിനോയ് ജോസഫ്, റൂസോ ജോസഫ്, സിംസ് ചാരിറ്റി വിങ് കൺവീനെർമാരായ ഷാജൻ സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.

 

 

You might also like

Most Viewed