പറന്ന് പറന്ന് : ബഹറൈൻ ഇൻറർനാഷണൽ എയർഷോയ്ക്ക് തുടക്കമായി.
രാജീവ് വെള്ളിക്കോത്ത്
മനാമ: രാജ്യത്തെ പ്രധാന പരിപാടികളിൽ ഒന്നായ ബഹ്റൈന്‍ ഇന്റർനാഷണൽ എയർഷോയ്ക്ക് സാക്കീറിലെ എയർ ബേസിൽ ഇന്ന് രാവിലെ തുടക്കമായി. എയർഷോ ഹെഡ് ഓഫ് ഓർഗനൈസിംഗ് കമ്മിറ്റി ഹെഡ് ഷെയ്ക്ക് അബ്ദുള്ള ബിൻ ഹമദ് അൽ ഖലീഫ ഉദ്ഘാടനം ചെയ്തു. ബഹ്റൈൻ പോലീസ് ഫോഴ്സ്സ്, ഡിഫന്‍സിന്റെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ നടന്ന ചടങ്ങിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സംബന്ധിച്ചു.തുടർന്ന് എയർ ഷോ എക്സിസിബിഷൻ പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തു.
ഉച്ചയ്ക്ക് 12:45 ന് വിമാനങ്ങളുടെയും ഫൈറ്റ് ജെറ്ററുകളുടെയും ഡിസ് പ്ലേ ആരംഭിച്ചു. ബഹ്റൈൻ ഡിഫൻറ് ഫോഴ്സിന്റെ പാരച്യൂട്ട് ഡ്രോപ്പ് ആയിരുന്നു തുടക്കം. തുടർന്ന് റോയൽ ബഹ്റൈൻ എയർഫോഴ്സിസിന്റെ ഫ്ലൈപാസ്റ്റ്റ്റ് ആരംഭിച്ചു.തുടർന്ന് യു എ ഇ യുടെ വർണാഭമായ മിറാഷ് 2000 ആകാശത്ത് അത്ഭുതങ്ങൾ കാട്ടി ആകാശ പ്രേമികൾക്ക് ആനന്ദം നൽകി. ഇവയുടെ മിറാഷ് 2000നു ശേഷം ഗള്‍ഫ് എയര്‍ ഡി787 - 9 അവതരിപ്പിച്ച ഫ്ലൈ പാസ്റ്റ് . യു.എ.ഇയുടെ എഫ് 16, ഫ്രൈസ് ട്രികളറി, യു.എസ് എം.സി എം.വി 22 , എഎഫ് ബി 1 ബി എന്നിവയുടെ ആകാശ പ്രദര്‍ശനവും നടന്നു. ഉച്ചയ്ക്ക മൂന്ന് മണിക്ക് ശേഷം മാലിയുടെ എക്ലിപ്സ് 550. കുവൈറ്റ് എയര്‍വേയ്സ്, ബി77, റാഫ് തൈഫൂണ്‍, ഡിഎച്ച് എല്‍ ബി767, യു.എസ് എം.സി എഫ് -35, യു.എസ്.എ.എഫ് .എഫ് 16, അല്‍ ഫര്‍സാന്‍, ഗ്ലോബല്‍ സ്റ്റാര്‍സ് എന്നിവയുടെ ഡിസ് പ്ലേയും നടക്കും.
എയര്‍ഷോയില്‍ ഇന്ത്യ ഇന്നില്ല
മനാമ: എയര്‍ഷോയുടെ ആദ്യ ദിനമായ ഇന്ന് ഇന്ത്യയുടെ അഭാവം ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ ഇന്ത്യയുടെ പ്രാതിനിധ്യമറിയിച്ചു കൊണ്ട് ഇന്ത്യയുടെ പതാക എയര്‍ഷോയുടെ ഭാഗമായ പവനിയനില്‍ ഉണ്ട്. അതുകൊണ്ട് തന്നെ നാളെ ഇന്ത്യയുടെ പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബഹ്റൈനിലെ ഇന്ത്യന്‍ സമൂഹം. ബഹ്റൈന്‍ അന്താരാഷ്ട്ര എയര്‍ഷോ അധികൃതര്‍ പുറത്തിറക്കിയ ഡിസ് പ്ലേ വിഭാഗത്തില്‍ ഇന്ത്യയുടെ പ്രദര്‍ശനം ഇതുവരെ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ പ്രദര്‍ശനത്തില്‍ വളരെ നല്ല പ്രകടനം കാഴ്ച്ച വെച്ച തേജസിന്റയും, ഇന്ത്യന്‍ ബഹിരാകാശ സേനയുടെ ആകാശ അഭ്യാസവും വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എന്നാല്‍ എയര്‍ ഷോയുടെ പ്രദര്‍ശനത്തിന്റെ ഭാഗമായുള്ള സ്റ്റാളില്‍ ഐ.എസ്.ആര്‍.ഒയുടെ സ്റ്റാളുകള്‍ പ്രദര്‍ശനത്തില്‍ സംബന്ധിക്കുന്നുണ്ട്.




