രാജ്യത്തെ റോ­ഡപകടങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്


മനാമ : രാജ്യത്തെ പ്രധാന റോഡുകളിലുണ്ടാകുന്ന അപകടങ്ങളുടെ എണ്ണത്തിൽ 75 ശതമാനം കുറവ്. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്ക് ഡ്രൈവിംഗ് പോയിന്റ് സിസ്റ്റം ഏർപ്പെടുത്തിയതിനെത്തുടർന്നാണിത്. അൽ −അഹ്്ലിയാ യൂണിവേഴ്സിറ്റിയിൽ നടന്ന ഒരു ഫോറത്തിൽ സംസാരിക്കുന്നതിനിടെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലെ ട്രാഫിക് കൾച്ചറൽ ഡയറക്ടർ ഒസാമ ബഹറാണ് ഇക്കാര്യം അറിയിച്ചത്. 

വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും അലക്ഷ്യമായി സിഗ്നലുകൾ കടക്കുന്നതുമാണ് മിക്ക അപകടങ്ങൾക്കും കാരണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ അപകടത്തിൽ പെടുന്നത് ഭൂരിഭാഗവും ചെറുപ്പക്കാരാണ്. ഡ്രൈവിംഗ് പോയിന്റ് സിസ്റ്റം പ്രകാരം ഗതാഗത നിയമങ്ങൾ ലംഘിക്കുന്നതിന് ഒരു വർഷത്തിനിടെ 20 പോയിന്റ് ലഭിച്ചാൽ അയാളുടെ ലൈസൻസ് മൂന്ന് മാസത്തേയ്ക്ക് സസ്‌പെൻഡ് ചെയ്യും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed