പ്രവാസികൾക്ക് സൗജന്യ ആരോഗ്യ ഇൻഷൂറൻസ് ഏർപ്പെടുത്താൻ നീക്കം


മനാമ : ഹൗസ് മെയ്‌ഡ്‌, ഡ്രൈവർ, ഗാർഡനേഴ്‌സ്, നഴ്സുമാർ തുടങ്ങിയ തൊഴിൽ ചെയ്യുന്ന പ്രവാസികൾക്ക് പുതിയ പദ്ധതി പ്രകാരം സൗജന്യ ആരോഗ്യ ഇൻഷൂറൻസ് നൽകാൻ നീക്കം. പദ്ധതി വൻ സാന്പത്തിക ചിലവിന് വഴിവെയ്ക്കുമെന്ന എതിർപ്പ് വകവെയ്ക്കാതെ പുതിയ നിയമത്തിന് ഭേദഗതി വരുത്താൻ എം.പിമാർ തീരുമാനിച്ചു. രാജ്യത്ത് രജിസ്റ്റർ ചെയ്തിരിക്കുന്ന 1,05,000 പ്രവാസികൾക്ക് മറ്റ് ചിലവുകളില്ലാതെ ഇതിന്റെ ഫലം ലഭിക്കും. നീണ്ട ആറ് മണിക്കൂർ സംവാദത്തിന് ശേഷമാണ് 82ാം ആർട്ടിക്കിൾ പ്രകാരമുള്ള ബില്ല് തുടർ നടപടികൾക്കായി ഷൂറാ കൗൺസിലിന് കൈമാറിയത്.

ബഹ്‌റൈൻ പൗരന്മാർക്കും, അവരുടെ ഡൊമസ്റ്റിക് തൊഴിലാളികൾക്കുമായി 19 തരം ആരോഗ്യ സേവനങ്ങൾ നാഷണൽ ഹെൽത്ത് ഇൻഷൂറൻസ് ലോ ഉറപ്പ് നൽകുന്നു. എന്നാൽ, മറ്റ് മേഖലകളിലുള്ള പ്രവാസികൾക്ക് പ്രാധമിക ആരോഗ്യ സേവനങ്ങളും അടിയന്തിര ആരോഗ്യ സേവനങ്ങളും മാത്രമേ ഈ രീതിയിൽ ലഭിക്കൂ. ഇവർ വർക്ക് പെർമിറ്റ് പുതുക്കുന്നതിനോടൊപ്പം പ്രവാസി ആരോഗ്യ ഇൻഷൂറൻസ് തുകയും അടക്കേണം. 

പ്രവാസി ഡൊമസ്റ്റിക് തൊഴിലാളികൾക്ക് മിക്ക തൊഴിൽ ഉടമകളും മെഡിക്കൽ തുക നൽകിയിരുന്നില്ലെന്ന് എം.പി മുഹമ്മദ് അൽ മരാഫീ പറഞ്ഞു. പുതിയ ആരോഗ്യ ഇൻഷൂറൻസ് പദ്ധതി രാജ്യത്തിന്റെ ആരോഗ്യ ബജറ്റിൽ 20 ശതമാനം വർദ്ധനവുണ്ടാക്കുമെന്ന് സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് ചെയർമാൻ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്‌ദുള്ള അൽ ഖലീഫ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed