പ്രവാ­സി­ വി­ദ്യാ­ർ­ത്ഥി­കൾ­ക്ക് ഫീസ് ഏർ­പ്പെ­ടു­ത്താ­നു­ള്ള നി­ർ­ദ്ദേ­ശം തള്ളി­


മനാമ : പബ്ലിക് സ്‌കൂളുകളിൽ പഠിക്കുന്ന പ്രവാസി വിദ്യാർത്ഥികൾ 400 ബഹ്‌റൈൻ ദിനാർ വാർഷിക ഫീസ് അടയ്ക്കണമെന്ന് നിർദ്ദേശിക്കുന്ന ബിൽ തള്ളി. ഈ നിർദ്ദേശം കുട്ടിയുടെ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കുമെന്ന് സഭ വ്യക്തമാക്കി. 2015 ൽ എം.പി ജലാൽ കാദിം സമർപ്പിച്ച  ബില്ലാണ് തള്ളിയത്. 

രാജ്യത്ത് വിദ്യാഭ്യാസ സേവനങ്ങൾ സംബന്ധിച്ച 2005 ലെ നിയമം 27ന്റെ ആർട്ടിക്കിൾ 7−ന് ഭേദഗതി വരുത്താനാണ് ബിൽ ആവശ്യപ്പെട്ടിരുന്നത്. ബഹ്‌റൈനിലെ പബ്ലിക് സ്കൂളുകളിൽ പ്രാഥമിക വിദ്യാഭ്യാസം സൗജന്യമായിരിക്കണമെന്നാണ് നിലവിലുള്ള നിയമം അനുശാസിക്കുന്നത്. അംഗീകാരം ലഭിച്ചാൽ, പബ്ലിക് സ്കൂളുകളിൽ പ്രവാസി വിദ്യാർത്ഥികൾ 400 ബഹ്‌റൈൻ ദിനാർ വാർഷിക ഫീസ് അടയ്‌ക്കേണ്ടി വരും. ഒന്നിൽ കൂടുതൽ തവണ ബിൽ ചർച്ച ചെയ്യുകയും പഠിക്കുകയും ചെയ്തിരുന്നു. ഇന്നലെ നടന്ന ചർച്ചയിൽ വിദ്യാഭ്യാസം നേടിയെടുക്കാനുള്ള അവകാശം ചൂണ്ടിക്കാട്ടി ഡോ. അലി ബഫർസൻ, അബ്ദുൾ ഹമീദ് അൽ നജ്ജർ, മുഹമ്മദ് അൽ മരാഫി എന്നിവർ ഉൾപ്പെടെയുള്ള നിരവധി എം.പിമാർ ബില്ലിനെ തള്ളി. 

ബില്ല് തള്ളിയതിൽ കാദിം ഖേദം പ്രകടിപ്പിച്ചു. “സൗജന്യ വിദ്യാഭ്യാസത്തിന്റെ മുൻഗണന ബഹ്‌റൈൻ പൗരന്മാർക്ക് മാത്രമേ നൽകാവൂ എന്നും അദ്ദേഹം പറഞ്ഞു. ചില പ്രവാസികളുടെ ഏഴ് കുട്ടികൾക്ക് വരെ സൗജന്യ വിദ്യാഭ്യാസം ലഭിക്കുന്നുണ്ട്. പബ്ലിക് സ്കൂളുകളിൽ നിലവിലുള്ള തിരക്ക് മൂലം കുട്ടികളെ സ്വകാര്യ സ്കൂളുകളിൽ പഠിപ്പിക്കാൻ പൗരന്മാർ നിർബന്ധിതരാകുന്നതായും അദ്ദേഹം പറഞ്ഞു.

പബ്ലിക് സ്കൂളുകളിലെ ഓരോ വിദ്യാർത്ഥിക്കും പ്രതിവർഷം 3,000 ബഹ്‌റൈൻ ദിനാർ ചെലവാകുന്നതായി നേരത്തെ വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു. രാജ്യത്ത് 17, 800 പ്രവാസി വിദ്യാർത്ഥികൾ പബ്ലിക് സ്കൂളുകളിൽ പഠിക്കുന്നുണ്ട്. ഇവർക്കായി പ്രതിവർഷം 52 ബില്യൺ ബഹ്‌റൈൻ ദിനാറാണ് സർക്കാർ ചിലവാക്കുന്നതെന്നും ഖാദിം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed