വിളക്ക് കാലുകളിലെ തുറന്നിട്ട വൈദ്യുതി ലൈനുകളിൽ അപകടം പതിയിരിക്കുന്നു

മനാമ: വിളക്ക് കാലുകളുടെ അടിഭാഗത്തായി സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി ലൈൻ ജങ്ഷൻ ബോക്സുകൾ തുറന്നിട്ട നിലയിൽ. നെയിം അവന്യുവിൽ ഖബർസ്ഥാനിന് സമീപം വിദ്യാർത്ഥികൾ അടക്കം നൂറ് കണക്കിന് ആളുകൾ കടന്ന് പോകുന്ന വഴിയിലാണ് വൈദ്യുതി പ്രവാഹമുള്ള വിളക്ക് കാലിലെ വൈദ്യുതി ലൈൻ തുറന്നിട്ട അവസ്ഥയിൽ ഉള്ളത്. കുട്ടികൾക്ക് തൊടാൻ പാകത്തിൽ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത് എന്നതുകൊണ്ട് തന്നെ സ്‌കൂൾ കുട്ടികളെ ആശങ്കയോടെയാണ് ഇതുവഴി പറഞ്ഞയക്കുന്നതെന്ന് രക്ഷിതാക്കൾ പറയുന്നു.
സ്ക്രൂ ഇളകി താഴെ വീണ ഭാഗം പരിസരത്തുള്ള വ്യാപാരികളിൽ ചിലർ മാസ്‌കിംഗ് ടാപ്പുകൾ െവച്ച് ഒട്ടിക്കുന്നുണ്ടെങ്കിലും അടുത്ത ദിവസം വീണ്ടും അടർന്ന് വീഴുകയാണ്. ഇതിന് ശാശ്വതമായ പരിഹാരം കാണണമെന്ന് പ്രദേശ വാസികൾ ആവശ്യപ്പെടുന്നു. വൈദ്യുതി വകുപ്പ് അധികൃതരെ ടോൾ ഫ്രീ നന്പറിൽ പല തവണ വിളിച്ചെങ്കിലും ആരും ഇതുവരെയും തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും പരാതിയുണ്ട്.