മ്യൂ­സിക് നൈ­റ്റ് സംഘടി­പ്പി­ച്ചു­


മനാമ: ബഹ്‌റൈനിലെ പ്രവാസി അസോസിയയേഷൻ ഓഫ് അങ്കമാലി നെടുന്പാശ്ശേരി ക്രിസ്മസ്‌-ന്യൂ ഇയറിന്റെ ഭാഗമായി സൽമാനിയയിലുള്ള മർമ്മറീസ്‌ ഹാളിൽ ഫ്രണ്ട്ഷിപ്പ് ബാങ്ക്റ്റ് ആന്റ് മ്യൂസിക് നൈറ്റ് സംഘടിപ്പിച്ചു. ബഹ്‌റൈൻ ഫൈനാൻസിങ് കന്പനി ജനറൽ മാനേജർ പാൻസിലി വർക്കി, ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണ്ണ പിള്ള, പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ എന്നിവർ വിശിഷ്ടതിഥികളായി. 

ചടങ്ങിൽ പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂരിനെയും ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട അരുൾ ദാസിനെയും പൗലോസ് പള്ളിപ്പാടൻ പൊന്നാട അണിയിച്ചു. കൂടാതെ അണ്ടർ 19 ബാഡ്മിന്റൺ ചാന്പ്യൻ അവാർഡ്‌ കരസ്ഥമാക്കിയ സഞ്ജയ് ജെയ്‌മിയെ പാൻ സെക്രട്ടറി തോമസ് ചിറമേൽ മൊമെന്റോ നൽകി ആദരിച്ചു. ബഹ്‌റൈൻ പ്രവാസിയായിരുന്ന മണിയൻ എന്ന ആർട്ടിസ്റ്റിന്റെ ചികിത്സാ സഹായ നിധിയിലേയ്ക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക്‌ പ്രോഗ്രാം കൺവീനർ ഫ്രാൻസിസ് കൈതാരത്ത് ചടങ്ങിൽ െവച്ച് കൈമാറി. അതോടൊപ്പം തന്നെ വിവിധ രോഗങ്ങൾ മൂലം അവശത അനുഭവിച്ചുകൊണ്ടിരിക്കുന്ന രണ്ട് നിർധനരായ രോഗികക്ക് അന്പതിനായിരം രൂപ വീതമുള്ള ചാരിറ്റി സഹായവും ഒരു കുടുംബത്തിന് വീട് വെയ്ക്കുവാനുള്ള ഇരുപത്തയ്യായിരം രൂപയുടെ സാന്പത്തിക സഹായവും വിതരണം ചെയ്തു. പാൻസിലി വർക്കി, പി.വി രാധാകൃഷ്ണ്ണപിള്ള, സുബൈർ കണ്ണൂർ ജനറൽ കൺവീനർ ഫ്രാൻസിസ് കൈതാരത് എന്നിവർ ആശംസകൾ അർപ്പിച്ചു. ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക സംഘടനകളുടെ നിരവധി നേതാക്കളും പാൻ ഭരണ സമിതി അംഗങ്ങളുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed