കാവിക്കോ അനുസ്മരണം ഫെബ്രുവരി 23ന്
മനാമ: ബഹ്റൈനിലെ തമിഴ് സമൂഹത്തിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത തമിഴ് കവി കവിക്കോ അബ്ദുൾ റഹ്മാനെ അനുസ്മരിക്കുന്ന ചടങ്ങ് ഇന്ത്യൻ ക്ലബിൽ വെച്ച് ഫെബ്രുവരി 23ന് സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കവിക്കോ അബ്ദുൾ റഹ്മാന്റെ എഴുത്തിനെ കുറിച്ച് എഴുത്തുകാരനും, പ്രാസംഗികനുമായ പ്രൊഫ. സുബ്ബ വീര പാണ്ധ്യൻ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് കവിത രചന മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്.

