ഹൃദയാഘാതം; മലയാളി നിര്യാതനായി
മനാമ: ബഹ്‌റൈനിൽ ജോലി ചെയ്തു വരികയായിരുന്ന എറണാകുളം വടുതല പഴമനപറന്പിൽ സുബ്ബയ്യൻ മകൻ ഷിബു സുബയ്യൻ (44) ഹൃദയാഘാതം മൂലം നിര്യാതനായി. 2012 മുതൽ ബഹ്റൈനിൽ കെയ്പ് ആർ ബി ഹിൽട്ടൺ കന്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു.തിങ്കളാഴ്ച കന്പനിയുടെ റിഫ യാർഡിൽ ഷട്ടിൽ കളിച്ചു കഴിഞ്ഞ് വിശ്രമിക്കവേ ശാരീരികാസ്വാസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻതന്നെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും അപ്പോഴേയ്ക്കും മരിച്ചിരുന്നു. സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാളെ നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് സഹപ്രവർത്തകർ അറിയിച്ചു. ഭാര്യ രാഖി, മക്കളായ ഗൗരി നന്ദന, റിതു നന്ദന എന്നിവർ നാട്ടിലാണ്.

