‘കൊ­ച്ചി­ മെ­ട്രോ­’ ഹ്രസ്വ ചലച്ചി­ത്രമേ­ള 22, 23 തി­യതി­കളിൽ : 50ഒാ­ളം ചി­ത്രങ്ങൾ പ്രദർ­ശി­പ്പി­ക്കും


മനാമ : ‘കൊച്ചി മെട്രോ’ ഹ്രസ്വ ചലച്ചിത്രമേള ഇൗ മാസം 22, 23 തിയതികളിൽ അദ്ലിയ കാൾട്ടൺ ഹോട്ടലിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 22ന് രാവിലെ ഒന്പതു മണിക്ക് ഫെസ്റ്റിവൽ ആരംഭിക്കും. 12.45വരെ നീളുന്ന പ്രദർശനത്തിന് ശേഷം ചോദ്യോത്തര സെഷൻ നടക്കും. തുടർന്ന് ഒാപ്പൺ ഫോറത്തിന് ശേഷം വീണ്ടും പ്രദർശനം നടക്കും. വൈകീട്ട് ‘എന്താണ് സിനിമ’ എന്ന വിഷയത്തിൽ പ്രമുഖ നടൻ രവീന്ദ്രൻ സംസാരിക്കും. ൈവകീട്ട് ഏഴുമണിക്ക് ‘കൊച്ചി മേട്രോ’ ബഹ്റൈൻ ചലച്ചിത്രോത്സവത്തിെൻ്റ ഒൗദ്യോഗിക ലോഞ്ചിംഗ് ചടങ്ങും ലോഗോ റിലീസിങ്ങും നടക്കും. തുടർന്നുള്ള പരിപാടികൾ രാത്രി 10.30 വരെ നീളും. 23ന് വൈകീട്ട് 5.30 മുതൽ പ്രവാസം പ്രമേയമായി വരുന്ന ചിത്രങ്ങളുടെ പ്രദർശനമാണ് നടക്കുക. അതിന് ശേഷം ചോദ്യോത്തര വേളയുമുണ്ടാകും.

പരിപാടിയിൽ 300ഒാളം പേർ പെങ്കടുക്കുമെന്നാണ് കരുതുന്നതെന്ന് ഫെസ്റ്റിവൽ ഡയറക്ടർ നടൻ രവീന്ദ്രൻ പറഞ്ഞു. ഹ്രസ്വ ചലച്ചിത്ര രംഗത്തെ കൂടുതലയായി പരിചയപ്പെടുത്തുകയും ഇൗ രംഗത്തുള്ള മികവ് വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഫെസ്റ്റിവൽ ലക്ഷ്യമിടുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

സിനിമ സ്വപ്നമുള്ളവർക്ക് ഇൗ മേഖലയെക്കുറിച്ച് മെച്ചപ്പെട്ട അവബോധമുണ്ടാക്കാനുതകുന്ന സെഷനുകളാണ് ഫെസ്റ്റിവലിൽ ആസൂത്രണം ചെയ്തിട്ടുള്ളത്. നടൻ മോഹൻലാൽ ആണ് ഫെസ്റ്റിവൽ ചെയർമാൻ. മേളയിൽ മൊത്തം 50ഒാളം സിനിമകളാണ് പ്രദർശിപ്പിക്കുക. വാർത്താസമ്മേളനത്തിൽ രജിത്ത് നായർ, പ്രകാശ്, തഖി, ശിവദാസ്, ജ്യോതി മേനോൻ തുടങ്ങിയവരും സംബന്ധിച്ചു.

You might also like

Most Viewed