ദേശീയ ദിനത്തിലെ അയ്യപ്പൻ വിളക്ക് മതസൗഹാർദ്ദ വേദിയായി

മനാമ : ബഹ്‌റൈൻ ദേശീയദിനത്തിൽ ബഹ്‌റൈൻ അയ്യപ്പ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അയ്യപ്പൻ വിളക്ക് മഹോത്സവം മത സൗഹാർദ്ദ വേദി കൂടിയായി. ജാതി മത ഭേദമില്ലാതെ നിരവധി ആളുകൾ പങ്കെടുത്ത പരിപാടിയുടെ മുഖ്യ ആകർഷണം പരിപാടിയിൽ അതിഥികളായെത്തിയവർ തന്നെയാണ്. ഡിസ്കവർ ഇസ്ലാമിന്റെ പ്രതിനിധി അഹമ്മദ് അൽ ഖാൻ, മാർത്തോമ്മാ പാരീഷ് അസി. വികാരി റവ. റെജിപി അബ്രഹാം, മനാമ ശ്രീകൃഷ്ണ ക്ഷേത്ര പുരോഹിതൻ വിജയ് മുഖ്യ എന്നിവർ ശരണം വിളികൾ മുഴങ്ങിയ ചടങ്ങുകളുടെ ഭാഗഭാക്കായി. സീറോ മലബാർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈനിലെത്തിയ മുഖ്യാതിഥി ഭിന്നശേഷിക്കാരിയായ ജിലുമോളെ അയ്യപ്പൻ വിളക്ക് മഹോത്സവക്കമ്മിറ്റി ആദരിച്ചു. ചടങ്ങിൽ സിംസ് ഭാരവാഹികളും സന്നിഹിതരായിരുന്നു.