കരിമരുന്ന് പ്രയോഗത്തിൽ വർണ്ണാഭമായി രാജ്യം


മനാമ : ദേശീയ ദിനാചരണ ആഘോഷങ്ങളുടെ ഭാഗമായി വാട്ടർ ഗാർഡൻ സിറ്റി പ്രോജക്ടിനായി എത്തിയ ആയിരക്കണക്കിന് ആളുകൾക്ക് ക്യാപിറ്റൽ ഗവർണറേറ്റിൽ നടന്ന കരിമരുന്ന് പ്രയോഗവും സംഗീത വിരുന്നും അതിമനോഹരമായ അനുഭവമാണ് ഒരുക്കിയത്. 
 
ആഭ്യന്തര മന്ത്രാലയത്തിന്റെ സംഗീത ടീമിന്റെ തത്സമയ പ്രകടനങ്ങളും മുഹമ്മദ് അബ്ദൽ റഹീം, മൊഹമ്മദ് എൽ തമീമി, ഹനൻ റഡാ എന്നിവരുടെ ഒപെരെറ്റാസും അവിടെ കൂടിയ ജനങ്ങൾക്ക് ദേശീയ ആഘോഷങ്ങളുടെ ഏറ്റവും അവിസ്മരണീയമായ അനുഭവങ്ങളാണ് സമ്മാനിച്ചത്.
 
രാജ്യത്തിനോടുള്ള ജനങ്ങളുടെ സ്നേഹത്തിന്റെയും വിശ്വാസ്യതയുടെയും സൂചനയാണ് ഈ വിപുലമായ പങ്കാളിത്തമെന്ന് ക്യാപിറ്റൽ ഗവർണറേറ്റ് ഗവർണർ ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൾറഹ്മാൻ അൽ ഖലീഫ പറഞ്ഞു.

You might also like

Most Viewed