ബഹ്‌റൈൻ രാജഭരണാധികാരികൾ ദേശീയ ദിനം ആഘോഷിച്ചു

മനാമ : രാജ്യത്തിന്റെ 46 -ാംദേശീയ ദിനം സഖിർ കൊട്ടാരത്തിൽ, ഹമദ് രാജാവിന്റെ സാന്നിധ്യത്തിൽ ഇന്നലെ വിപുലമായി ആഘോഷിച്ചു. ചടങ്ങിൽ പങ്കെടുക്കാൻ ഹമദ് രാജാവ് എത്തിച്ചേർന്നത് കുതിരപ്പടയുടെ അകമ്പടിയോടെയാണ്.
നാശത്തിൽ നിന്നും വിഭജനങ്ങളിൽ നിന്നും ബഹ്‌റൈനെ സംരക്ഷിക്കുന്നതിനായി ഐക്യത്തെയും സഹവർത്തിത്വത്തെയും സഹനത്തെയും അടിസ്ഥാനമാക്കിയുള്ള ദേശീയ തത്വങ്ങൾക്ക് നമ്മുടെ പ്രതിബദ്ധത ഉറപ്പിക്കാൻ ഇതിനെക്കാൾ നല്ല അവസരം ഇല്ലെന്ന് പ്രഭാഷണ വേളയിൽ ഹമദ് രാജാവ് പറഞ്ഞു. രക്തസാക്ഷികളുടെ ത്യാഗങ്ങളെയും ഈ അവസരത്തിൽ സ്മരിക്കുന്നതായി ഹമദ് രാജാവ് പറഞ്ഞു. ആഗോള വികസനത്തിൽ എല്ലാ മേഖലകളിലും ബഹ്റൈൻ ഇന്ന് മുന്നിലാണെന്നും, ഇതേ ശക്തിയോടുകൂടി ഇനിയും മുന്നേറാൻ നമുക്ക് ആവട്ടേയെന്നും അദ്ദേഹം പറഞ്ഞു.വിവിധ രാജ പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.

മലേഷ്യൻ പ്രധാനമന്ത്രി ദേശീയ ദിനാഘോഷ വേളയിൽ ഹമദ് രാജാവിനെ അഭിനന്ദിക്കുകയും ബഹ്റൈനും ബഹ്‌റൈനിലെ ജനങ്ങൾക്കും പുരോഗതിയും സമൃദ്ധിയും കൈവരിക്കാനാവട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.